മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളിലെത്തി മാ​ല പൊ​ട്ടി​ക്കു​ന്ന അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്ടാക്കൾ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ആ​ഡം​ബ​ര ബൈ​ക്കു​ക​ൾ മോ​ഷ്ടി​ക്കുകയും അ​തു​പ​യോ​ഗി​ച്ച് മാ​ല​പ്പൊ​ട്ടി​ച്ചു വ​ന്നി​രു​ന്ന അന്തർസംസ്ഥാന മോഷണ സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ത​മി​ഴ്നാ​ട്, കോ​യ​ന്പ​ത്തൂ​ർ, പോ​ത്ത​നൂ​ർ, കു​റി​ച്ചി​പ്പി​രി​വ് സ്വ​ദേ​ശി റൗ​ഫ് എ​ന്ന മു​ടി​യ​ൻ റൗ​ഫ് (25), കു​നി​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി റ​സൂ​ൽ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് വ​ല​യി​ലാ​ക്കി​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​ഡം​ബ​ര ബൈ​ക്കി​ൽ വീ​ണ്ടും പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് മാ​ല പൊ​ട്ടി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു മോ​ഷ്ടാ​ക്ക​ൾ. ര​ണ്ടാ​ഴ്ച മു​ൻ​പ് പു​തു​ശ്ശേ​രി​യി​ൽ രാ​വി​ലെ ബ​സ് കാ​ത്തു​നി​ന്ന വീ​ട്ട​മ്മ​യു​ടെ അ​ഞ്ചു പ​വ​ൻ മാ​ല ഇ​വ​ർ ക​വ​ർ​ന്നി​രു​ന്നു. അ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കും, ഫോ​ട്ടോ​യും സി.​സി ടി​വി കാ​മ​റ​യി​ൽ നി​ന്നും ല​ഭി​ച്ചി​രു​ന്നു. അ​തു​പ​യോ​ഗി​ച്ച് അ​ന്വേ​ഷി​ച്ച് വ​ര​വേ​യാ​ണ് പ്ര​തി​ക​ളെ ഇ​ന്ന​ലെ പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ബൈ​പ്പാ​സ് റോ​ഡി​ൽ വെ​ച്ച് പി​ടി​കൂ​ടാ​നാ​യ​ത്.

സ​മീ​പ​കാ​ല​ത്താ​യി പാ​ല​ക്കാ​ട-് കോ​യ​ന്പ​ത്തൂ​ർ ദേ​ശീ​യ​പാ​ത കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്നു വ​ന്ന മാ​ല​മോ​ഷ​ണ സം​ഭ​വ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ശി​വ വി​ക്ര​മി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പാ​ല​ക്കാ​ട് ഡി​വൈ എ​സ്പി സാ​ജു കെ. ​എ​ബ്ര​ഹാ​മി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്. പ്ര​തി​ക​ളെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും അ​ഞ്ചോ​ളം മാ​ല മോ​ഷ​ണ കേ​സ്സു​ക​ൾ​ക്കും, മൂ​ന്ന് ബൈ​ക്ക് മോ​ഷ​ണ കേ​സ്സു​ക​ൾ​ക്കും തു​ന്പാ​യി.

വെ​സ്റ്റ് യാ​ക്ക​ര, ത​ങ്കം പോ​സ്പി​റ്റ​ൽ റോ​ഡി​ൽ വ​സ​ന്ത​കു​മാ​രി​യു​ടെ 3 പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ്ണ മാ​ല, പു​തു​ശേ​രി കു​രു​ടി​ക്കാ​ട് സ്വ​ദേ​ശി​നി ഗീ​ത​യു​ടെ മൂ​ന്ന​ര​പ്പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല, ക​ഞ്ചി​ക്കോ​ട് ച​ട​യ​ൻ കാ​ലാ​യ് സ്വ​ദേ​ശി​നി ദി​വ്യ​പ്രി​യ​യു​ടെ അ​ഞ്ച​ര​പ്പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല ക​വ​ർ​ന്ന​തും, പു​തു​ശ്ശേ​രി നെ​ല്ലി​ക്കാ​ട് സ്വ​ദേ​ശി​നി ഷി​നി​ല​യു​ടെ അ​ഞ്ചു പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല, വാ​ള​യാ​ർ പാ​ന്പ​ൻ പ​ള്ളം സ്വ​ദേ​ശി​നി ഗീ​ത​യു​ടെ 2 പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല, വെ​സ്റ്റ് യാ​ക്ക​ര സ്വ​ദേ​ശി ശ​ശി​ധ​ര​ന്‍റെ യ​മ​ഹ ബൈ​ക്ക്, വെ​സ്റ്റ് യാ​ക്ക​ര സ്വ​ദേ​ശി കി​ര​ണ്‍ പ്ര​സാ​ദി​ന്‍റെ എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റ്, കി​ണാ​ശേ​രി സ്വ​ദേ​ശി കി​ര​ണി​ന്‍റെ യ​മ​ഹ ബൈ​ക്ക് എ​ന്നി​വ​യും മോ​ഷ്ടി​ച്ച​തും ത​ങ്ങ​ളാ​ണെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

പ്ര​തി​ക​ൾ മാ​ല പൊ​ട്ടി​ക്കാ​നെ​ത്തി​യ കെ ​ടി എം ​ഡ്യൂ​ക്ക് ബൈ​ക് കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നും മോ​ഷ്ടി​ച്ച​താ​ണെ​ന്ന് തെ​ളി​ഞ്ഞു. മോ​ഷ​ണ​മു​ത​ലു​ക​ൾ കോ​യ​ന്പ​ത്തൂ​രി​ലെ വി​വി​ധ സ്വ​ർ​ണ്ണാ​ഭ​ര​ണ​ശാ​ല​ക​ളി​ൽ വി​റ്റ​താ​യി പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു.

Related posts