മ​ദ്യ​പി​ക്കാ​നും മ​സാ​ജ് പാ​ർ​ല​റു​ക​ളി​ൽ പോ​കാ​നും മോ​ഷ​ണം; ഇ​ത്ത​വ​ണ യു​വാ​ക്ക​ളു​ടെ ഇ​ര​യാ​യ​ത് വ​യോ​ധി​ക; ഫ്ളാ​റ്റ് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​നയെത്തി മോ​ഷ്ടി​ച്ച​ത് മൂ​ന്ന് പ​വ​ന്‍റെ മാ​ല


ഗു​രു​വാ​യൂ​ർ: ഫ്ലാ​റ്റ് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ. കൊ​ല്ലം അ​ഞ്ച​ൽ അ​നി​ൽ ഭ​വ​നി​ൽ അ​നി​ൽ​കു​മാ​ർ(39), കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ ഒ​ടു​ക്ക​ത്തി​ൽ അ​ർ​ജു​ൻ(26), കൊ​ല്ലം അ​മ്പ​ല​ത്തും​വി​ള ക​ലാ​ഭ​വ​നി​ൽ ദീ​പ​ക് (36) എ​ന്നി​വ​രെ​യാ​ണ് ഗു​രു​വാ​യൂ​ർ ടെ​മ്പി​ൾ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​ർ 19നാ​യി​രു​ന്നു സം​ഭ​വം. ഗു​രു​വാ​യൂ​ർ കാ​ര​ക്കാ​ടു​ള്ള മാ​ധ​വം അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന 65കാ​രി​യു​ടെ ഫ്ലാ​റ്റ് നോ​ക്കാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ ഒ​ന്നാം​പ്ര​തി അ​നി​ൽ​കു​മാ​ർ 25 ഗ്രാം ​തൂ​ക്കം​വ​രു​ന്ന സ്വ​ർ​ണ​മാ​ല അ​ല​മാ​ര​യി​ൽ​നി​ന്നു മോ​ഷ്ടി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്നു.

മോ​ഷ്ടി​ച്ച മാ​ല സു​ഹൃ​ത്താ​യ അ​ർ​ജു​ൻ ഒ​ള​വ​ണ്ണ കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ൽ പ​ണ​യം​വ​ച്ചു. പി​ന്നീ​ട് മ​റ്റൊ​രു സു​ഹൃ​ത്താ​യ ദീ​പ​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ണ​യ​സ്വ​ർ​ണം വി​ല്പ​ന ന​ട​ത്തു​ന്ന​യാ​ളെ ക​ണ്ടെ​ത്തി സ്വ​ർ​ണ​മെ​ടു​ത്തു വി​ല്പ​ന ന​ട​ത്തി​യ​ശേ​ഷം പ​ണം വീ​തം​വ​ച്ച് മ​സാ​ജ് പാ​ർ​ല​റു​ക​ളി​ലും സ്പാ​ക​ളി​ലും മ​ദ്യ​പി​ച്ചും ചെ​ല​വാ​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment