വി​നോ​ദ​യാ​ത്രാ സം​ഘ​ത്തി​ന്‍റെ മു​റി​യി​ൽ മോ​ഷ​ണം; മണിക്കൂറുകൾക്കുള്ളിൽ  കള്ളനെ കുടുക്കി കണ്ണൂർ പോലീസ്

ക​ണ്ണൂ​ർ: ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വി​നോ​ദ​യാ​ത്ര​യ്ക്ക് എ​ത്തി​യ സം​ഘ​ത്തി​ന്‍റെ മു​റി​യി​ൽ ക​യ​റി പ​ണ​മ​ട​ങ്ങി​യ ബാ​ഗ് മോ​ഷ്‌​ടി​ച്ച വി​രു​ത​നെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പോ​ലീ​സ് പി​ടി​കൂ​ടി. ക​ണ്ണൂ​ർ സ്വ​ദേ​ശി ഉ​ബൈ​ദി​നെ (34) യാ​ണ് ടൗ​ൺ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ബം​ഗ​ളൂ​രു​വി​ലെ എ​ക്സ്റ്റെ​ൻ​ഷ​ൻ ഗ്രൂ​പ്പി​ലെ എ​ട്ടം​ഗ​സം​ഘം ക​ണ്ണൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. രാ​ത്രി​യോ​ടെ ക​ണ്ണൂ​ർ രാ​ജീ​വ്ഗാ​ന്ധി റോ​ഡി​നു സ​മീ​പ​ത്തെ ടി.​കെ.​ടി. ടൂ​റി​സ്റ്റ് ഹോ​മി​ൽ മു​റി​യെ​ടു​ത്ത് താ​മ​സി​ച്ചു. അ​ർ​ധ​രാ​ത്രി​യോ​ടെ പൈ​പ്പ് വ​ഴി മു​റി​യി​ലെ​ത്തി​യ മോ​ഷ്‌​ടാ​വ് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന വി​നോ​ദ​യാ​ത്രാ സം​ഘ​ത്തി​ന്‍റെ പ​ണ​മ​ട​ങ്ങി​യ ബാ​ഗ് മോ​ഷ്‌​ടി​ക്കു​ക​യാ​യി​രു​ന്നു.

10,000 രൂ​പ, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, മ​റ്റു രേ​ഖ​ക​ൾ തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ ബാ​ഗാ​ണ് മോ​ഷ​ണം പോ​യ​ത്. ബാ​ഗു​മാ​യി ക​ണ്ണൂ​ർ എ​സ്എ​ൻ പാ​ർ​ക്ക് റോ​ഡ് വ​ഴി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ടൗ​ൺ എ​സ്ഐ ടി. ​ബാ​വി​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മോ​ഷ​ണ​ത്തി​നി​ടെ പൈ​പ്പ് പൊ​ട്ടി ഇ​യാ​ളു​ടെ കാ​ലി​നു പ​രി​ക്കേ​റ്റി​രു​ന്നു. പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts