തേ​ക്കു​ത​ടി മോ​ഷ്ടി​ച്ച കേ​സി​ൽ ത​ടി​ക്ക​ച്ച​വ​ട​ക്കാ​ര​ൻ അറസ്റ്റിൽ;  വിറ്റ തേക്ക് വീണ്ടും മോഷ്ടിച്ച കളളനെ കുടുക്കിയതിങ്ങനെ…

പാ​ലാ: തേ​ക്കു​ത​ടി മോ​ഷ്ടി​ച്ച കേ​സി​ൽ ത​ടി​ക്ക​ച്ച​വ​ട​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പാ​ലാ പൂ​വ​ര​ണി താ​ന്നി​പ്പൊ​തി​യി​ൽ വി​ൻ​സെ​ന്‍റി (50)നെ​യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ത​ടി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ വി​ൻ​സെ​ന്‍റ് ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​യാ​യ സ​ലിം എ​ന്ന​യാ​ൾ​ക്ക് തേ​ക്കു​ത​ടി വി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഈ ​വി​ൽ​പ്പ​ന ന​ട​ത്തി​യ ത​ടി ത​ന്നെ​യാ​ണ് വി​ൻ​സെ​ന്‍റ് മോ​ഷ്ടി​ച്ച​ത്.

വി​ൻ​സെ​ന്‍റ് മ​റ്റൊ​രാ​ളി​ൽ​നി​ന്നും വാ​ങ്ങി​യ ത​ടി​യാ​ണ് സ​ലി​മി​ന് വി​റ്റ​ത്. സ​ലിം ത​ടി വി​ള​ക്കു​മ​രു​തു ഭാ​ഗ​ത്ത് സൂ​ക്ഷി​ക്കു​ക​യും ഇ​ത് മ​റ്റൊ​രാ​ൾ​ക്ക് വി​ൽ​പ്പ​ന ന​ട​ത്തു​ക​യും ചെ​യ്തു.

ത​ടി എ​ടു​ക്കാ​ൻ ചെ​ന്ന സ​മ​യം ഇ​തു മോ​ഷ​ണം പോ​യ​താ​യി കാ​ണു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​ടി മോ​ഷ്ടി​ച്ച​ത് വി​ൻ​സ​ന്‍റ് ത​ന്നെ​യാ​ണെ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

വി​ൻ​സെ​ന്‍റ് ത​ടി സ​ലീ​മി​നു ക​ച്ച​വ​ടം ന​ട​ത്തി​യ അ​ന്നു രാ​ത്രി​ത​ന്നെ പി​ക്ക​പ്പ് വാ​നു​മാ​യി വ​ന്ന് ത​ടി ക​ട​ത്തി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.

വാ​ൻ ഡ്രൈ​വ​റോ​ട് ത​ന്‍റെ ത​ടി​യാ​ണെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചാ​ണ് വി​ൻ​സെ​ന്‍റ് ത​ടി ക​യ​റ്റി​ക്കൊ​ണ്ടു പോ​യ​ത്.പാ​ലാ സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ കെ.​പി. ടോം​സ​ണ്‍, എ​സ്ഐ എം.​ഡി. അ​ഭി​ലാ​ഷ്, എ​എ​സ്ഐ ബി​ജു കെ. ​തോ​മ​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment