പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണം കവർന്ന കേസിലെ പ്രതികൾക്ക് ആ​റുവ​ർ​ഷം ത​ട​വും പി​ഴ​യും

പാ​ല​ക്കാ​ട്: ക​ടു​ക്കാം​കു​ന്നം ആ​ണ്ടി​മ​ഠം ദേ​വി​ന​ഗ​റി​ൽ കൃ​ഷ്ണ​പ്ര​സാ​ദ് നി​വാ​സി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ​നി​ന്നും പ​തി​മൂ​ന്ന് പ​വ​ൻ സ്വ​ർ​ണ​വും മു​പ്പ​തി​നാ​യി​രം രൂ​പ​യും ക​വ​ർ​ന്ന​തി​ന് പ്ര​തി​ക​ൾ​ക്ക് ആ​റു വ​ർ​ഷ​ത്തി​ന് ക​ഠി​ന​ത​ട​വി​നും ആ​റാ​യി​രം രൂ​പ പി​ഴ​യും.

കോ​യ​ന്പ​ത്തൂ​ർ മേ​ട്ടു​പാ​ള​യം, ച​ട​യ​ൻ പ​ഞ്ചാ​യ​ത്ത്, ആ​ലം​കൊ​ന്പ് ക​രി​മൊ​ക്കെ​യി​ൽ ഷ​ണ്‍​മു​ഖ​ൻ, വ​യ​നാ​ട് ബ​ത്തേ​രി താ​ലൂ​ക്ക് അ​ന്പ​ല​വ​യ​ൽ പു​ള​ക്കോ​ട് കോ​ള​നി​യി​ൽ വി​ജ​യ​ൻ എ​ന്ന കു​ട്ടി വി​ജ​യ​ൻ എ​ന്നി​വ​രെ​യാ​ണ് പാ​ല​ക്കാ​ട് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് (മൂ​ന്ന്) അ​ര​വി​ന്ദ് ബി. ​എ​ട​യോ​ടി ശി​ക്ഷി​ച്ച​ത്.

നോ​ർ​ത്ത് പോ​ലീ​സ് എ​സ്ഐ സു​ജി​ത്തും സം​ഘ​വും അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ്പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​പ്രേം​നാ​ഥ് ഹാ​ജ​രാ​യി.

Related posts