ആലപ്പുഴ ഇ​എ​സ്‌​ഐ ആ​ശു​പ​ത്രി​യി​ലെ എ​സി​യു​ടെ ചെ​മ്പും കംപ്രസ​റും മോ​ഷ​ണം പോ​യി; ശ​സ്ത്ര​ക്രി​യ​ക​ള്‍ മു​ട​ങ്ങു​ന്നു; അന്വേഷണം ആരംഭിച്ച പോലീസ്


ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ബീ​ച്ച് ഇ​എ​സ്‌​ഐ ആ​ശു​പ​ത്രി​യി​ലെ എ​സി​യു​ടെ ഔ​ട്ട്ഡോ​ര്‍ യൂ​ണി​റ്റു​ക​ള്‍ മോ​ഷ​ണം പോ​യ​തോ​ടെ ശ​സ്ത്ര​ക്രി​യ​ക​ള്‍ മു​ട​ങ്ങി​യ​ത് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു. ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​ര്‍ കോം​പ്ല​ക്‌​സി​ലെ എ​സി​യു​ടെ ഔ​ട്ട്‌​ഡോ​ര്‍ യൂ​ണി​റ്റു​ക​ളാ​ണ് ക​ഴി​ഞ്ഞദി​വ​സം മോ​ഷ​ണം പോ​യ​ത്.

ഇ​തോ​ടെ നി​ശ്ച​യി​ച്ചി​രു​ന്ന ശ​സ്ത്ര​ക്രി​യ​ക​ള്‍ മു​ട​ങ്ങു​ന്ന സ്ഥി​തി​യാ​യി. ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

നി​ല​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഒ​ന്നി​ല​ധി​കം സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​രു​ടെ സേ​വ​നം ഫ​ല​പ്ര​ദ​മ​ല്ല. മോ​ഷ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​ലീ​സ് സേ​വ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും രോ​ഗി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.

ഞാ​യ​റാ​ഴ്ച​യാ​വാം മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. തി​ങ്ക​ളാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വി​വ​രം അ​റി​ഞ്ഞ​ത്. മോ​ഷ്ടി​ക്ക​പ്പെ​ട്ട എ​സി​യി​ല്‍​നി​ന്ന് ചെ​മ്പും ക​മ്പ്ര​സ​റും അ​ട​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ള്‍ അ​ട​ര്‍​ത്തി​യെ​ടു​ത്ത ശേ​ഷം മ​റ്റു ഭാ​ഗ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ സ​മീ​പ​ത്തെ റെ​യി​ല്‍​വേ​യു​ടെ സ്ഥ​ല​ത്ത് ക​ണ്ടെ​ത്തി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

 

Related posts

Leave a Comment