കാർഷിക ഉത്പന്നങ്ങളും വളർത്തുമൃഗങ്ങളും പ്രിയം! ലോക്ഡൗൺ കാലയളവിൽ കാവാലത്ത് മോഷണം കൂടുന്നതായി പരാതി

മ​ങ്കൊ​ന്പ് : ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ കാ​വാ​ല​ത്ത് മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി. ലോ​ക്്ഡൗ​ണ്‍ കാ​ല​ത്ത്് പ​ണ​വും സ്വ​ർ​ണ​വു​മൊ​ന്നു​മ​ല്ല, വ​ള​ർ​ത്തു പ​ക്ഷി​മൃ​ഗാ​ദി​ക​ളും കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​മാ​ണ് മോ​ഷ്ടാ​ക്ക​ൾ​ക്കു പ്രി​യം.

കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ട്ട്, 11 വാ​ർ​ഡു​ക​ളി​ലാ​ണ് മോ​ഷ​ണം പെ​രു​കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ​യാ​ണ് മോ​ഷ​ണ​ങ്ങ​ൾ ഏ​റെ​യും ന​ട​ന്ന​ത്. 11 ാം വാ​ർ​ഡി​ലെ കി​ഴ​ക്കേ കു​ന്നു​മ്മ പ്ര​ദേ​ശ​ത്താ​ണ് മോ​ഷ​ണ​ങ്ങ​ൾ അ​ധി​ക​വും ന​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഏ​ല​പ്പ​ള്ളി കു​ഞ്ഞു​മോ​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ അ​ല​ങ്കാ​ര പ​ക്ഷി​ക​ൾ മോ​ഷ​ണം പോ​യി. ആ​ഫ്രി​ക്ക​ൻ ലൈ​ബേ​ർ​ഡ് ഇ​ന​ത്തി​ൽ പെ​ട്ട പ​തി​ന​യ്യാ​യി​രം രൂ​പ​യു​ടെ പ​ക്ഷി​ക​ളെ കൂ​ട​ട​ക്ക​മാ​ണ് രാ​ത്രി​യി​ൽ മോ​ഷ്ടാ​ക്ക​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്. സം​ഭ​വു​മാ​യി ബ​ന​ധ​പ്പെ​ട്ട് വീ​ട്ടു​കാ​ർ പു​ളി​ങ്കു​ന്ന് പോ​ലീ​സി​നു പ​രാ​തി ന​ൽ​കി.

ഇ​തി​നു പു​റ​മെ സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ നി​ന്ന് വാ​ട്ട​ർ ടാ​ങ്ക്, വാ​ഴ​ക്കു​ല, തേ​ങ്ങ എ​ന്നി​വ​യും മോ​ഷ​ണം പോ​യ​താ​യി പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ട്ടാം വാ​ർ​ഡി​ലെ ഒ​രു വീ​ട്ടി​ൽ നി​ന്നു മു​ന്തി​യ ഇ​നം വ​ള​ർ​ത്തു​നാ​യക്കുട്ടി​യും മോ​ഷ​ണം പോ​യ​താ​യി പ​രാ​തി​യു​ണ്ട്.

ലോ​ക്ഡൗ​ണ്‍ ആ​രം​ഭി​ച്ച സ​മ​യ​ങ്ങ​ളി​ൽ പോ​ലീ​സ ്പ​ട്രോ​ളിം​ഗ് രാ​ത്രി​പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ ശക്ത​മാ​യി​രു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്ത് സാ​മൂ​ഹിക വ​ിരു​ദ്ധ ശ​ല്യം തീ​ർത്തും ഇ​ല്ലാ​യി​രു​ന്നു.

പ​ട്രോ​ളിം​ഗി​ൽ ഇ​ള​വു വ​ന്ന​തോ​ടെ​യാ​ണ് രാ​ത്രി കാ​ല​ങ്ങ​ളി​ലും ഇ​ത്ത​ര​ക്കാ​രു​ടെ ശ​ല്യം ഏ​റു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സ് പ​ട്രോ​ളിം​ഗ് കൂ​ടു​ത​ൽ ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment