ഒറ്റപ്പാലം ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ ത​സ്ക​ര​ശ​ല്യം രൂക്ഷം;  കാ​മ​റ സ്ഥാ​പി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ

ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ ത​സ്ക​ര​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ കാ​മ​റ സ്ഥാ​പി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ. ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​രു​ടെ വി​ല​കൂ​ടി​യ വ​സ്തു​ക്ക​ളും പ​ണ​വും ക​ള​വു​പോ​കു​ന്ന​ത് ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

മാ​സ​ങ്ങ​ൾ​ക്കി​ടെ കൗ​ണ്‍​സി​ല​റു​ടേ​ത​ട​ക്കം അ​ര​ല​ക്ഷ​ത്തി​നു മു​ക​ളി​ൽ രൂ​പ​യാ​ണ് പ​ല​രി​ൽ​നി​ന്നും ന​ഷ്ട​മാ​യ​ത്. ഏ​റ്റ​വും അ​വ​സാ​നം ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ എ​ത്തി​യ തോ​ട്ട​ക്ക​ര സ്വ​ദേ​ശി​യു​ടെ ആ​യി​രം രൂ​പ​യാ​ണ് മോ​ഷ​ണം​പോ​യ​ത്. ഭ​ർ​ത്താ​വി​നൊ​പ്പം എ​ത്തി​യ യു​വ​തി​യു​ടെ ബാ​ഗി​ലെ പ​ണ​മാ​ണ് ക​വ​ർ​ന്ന​ത്.

ചാ​വ​ക്കാ​ട്ടു​നി​ന്നും വി​വാ​ഹ സാ​ക്ഷ്യ​പ​ത്രം ത​യാ​റാ​ക്കാ​നാ​ണ് ഇ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം എ​ത്തി​യ​ത്. ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന്‍റെ പു​റ​ത്തെ മേ​ശ​യി​ൽ ബാ​ഗ് മ​റ​ന്നു​വ​ച്ച് യു​വ​തി വീ​ട്ടി​ലേ​ക്കു​പോ​യി. തി​രി​ച്ചു​വ​ന്ന് നോ​ക്കി​യ​പ്പോ​ൾ ഓ​ഫീ​സ് ഹാ​ളി​ലെ ക​ന്പ്യൂ​ട്ട​റു​ക​ൾ​ക്കു സ​മീ​പം വ​ച്ച് ബാ​ഗ് കി​ട്ടി. പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ശു​പ​ത്രി ആ​വ​ശ്യ​ത്തി​നു ക​രു​തി​യ പ​തി​നാ​യി​രം രൂ​പ ക​വ​ർ​ന്ന വി​വ​രം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന പാ​സ്പോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു സാ​ധ​ന​ങ്ങ​ളൊ​ന്നും ന​ഷ്ട​മാ​യി​രു​ന്നി​ല്ല. മു​ന്പ് ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ട് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ·ാ​രു​ടെ 30,000 രൂ​പ​യും ഒ​രു കൗ​ണ്‍​സി​ല​റു​ടെ 10,000 രൂ​പ​യും മോ​ഷ​ണം പോ​യി​രു​ന്നു. ഒ​രു സ​ന്ദ​ർ​ശ​ക​ന്‍റെ 15,000 രൂ​പ ബാ​ഗി​ൽ​നി​ന്നും ക​വ​ർ​ന്നി​രു​ന്നു. ന​ഗ​ര​സ​ഭ​യ്ക്ക് അ​ക​ത്തു​ത​ന്നെ മോ​ഷ​ണം ന​ട​ക്കു​ന്നു​വെ​ന്നു​ള്ള​തി​നാ​ൽ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കാ​തി​രി​ക്കു​ക​യാ​യി​രു​ന്നു.

മോ​ഷ​ണം ആ​വ​ർ​ത്തി​ക്ക​പ്പെ​ട്ട​തോ​ടെ കൗ​ണ്‍​സി​ല​ർ​മാ​ർ ചെ​യ​ർ​മാ​നു രേ​ഖാ​മൂ​ലം പ​രാ​തി ന​ല്കു​ക​യും നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇു​സം​ബ​ന്ധി​ച്ച് ഒ​രു​ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. മോ​ഷ​ണം ന​ട​ന്ന കാ​ര്യം അ​റി​ഞ്ഞ​താ​യും ഉ​ട​നേ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ.​എം.​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി വ്യ​ക്ത​മാ​ക്കി.

Related posts