ബാ​ങ്കി​ന്‍റെ ജ​നാ​ല​ക​ൾ പൊ​ളി​ച്ച് മോ​ഷ​ണ​ശ്രമം; അലാറം മുഴങ്ങിയതിനാൽ ശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു; കള്ളന്‍റേതെന്ന് കരുതുന്ന ഫോൺ കിട്ടിയതായി പോലീസ്


ക​രു​നാ​ഗ​പ്പ​ള്ളി: ബാ​ങ്കി​ന്‍റെ ജ​നാ​ല​ക​ൾ പൊ​ളി​ച്ച് മോ​ഷ​ണ​ശ്രം. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ഓ​ച്ചി​റ ശാ​ഖ​യി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത് .മോ​ഷ​ണ​ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ അ​ലാ​റം കേ​ട്ട​തി​നാ​ൽ സ​മീ​പ​ത്തെ ക​ട​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ എ​ത്തി​യ​തോ​ടെ മോ​ഷ​ണ​ശ്ര​മം ഉ​പേ​ക്ഷി​ച്ച് മോ​ഷ്ടാ​ക്ക​ൾ ഓ​ടി​പ്പോ​യി. മു​ഖം മൂ​ടി ധ​രി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ എ​ത്തി​യ​ത്. ഇ​ത് സി​സി​ടി​വി യി​ൽ നി​ന്നും വ്യ​ക്ത​മാ​യി.

ബാ​ങ്കി​ന്‍റെ ജ​നാ​ല​ക​ൾ പൊ​ളി​ച്ചാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ​ത്. ഇ​വി​ടെ നി​ന്നും ഒ​രു ഹാ​ക്സോ ബ്ലേ​ഡും മോ​ഷ്ടാ​ക്ക​ളു​ടെ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു മൊ​ബൈ​ൽ ഫോ​ണും കി​ട്ടി​യി​ട്ടു​ണ്ട് .പോ​ലീ​സ് എ​ത്തി സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ബാ​ങ്ക് അ​ധി​കൃ​ത​ർ എ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല എ​ന്നാ​ണ് അ​റി​യി​ച്ച​ത്.​പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts