പയ്യപ്പാടി ക്ഷേത്രത്തിൽ കാണിക്കവഞ്ചികൾ തകർത്ത് വൻ മോഷണം; സിസിടിവി കാമറകൾ തകർത്തു; ശ്രീ കോവിലിന്‍റെ വാതിൽ തുറന്നിട്ട നിലയിൽ


കോ​ട്ട​യം: പ​യ്യ​പ്പാ​ടി വെ​ണ്ണി​മ​ല ശ്രീ​രാ​മ ല​ക്ഷ്മ​ണ ക്ഷേ​ത്ര​ത്തി​ൽ വ​ൻ മോ​ഷ​ണം. അ​ഞ്ചു കാ​ണി​ക്ക വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം അ​പ​ഹ​രി​ച്ചു.ശ്രീ​കോ​വി​ലി​ന്‍റെ വാ​തി​ൽ തു​റ​ന്നി​ട്ടി​രി​ക്കു​ന്ന നി​ല​യി​ലാ​ണ്. ഇ​വി​ടെ നി​ന്നു​മെ​ടു​ത്ത നി​ല​വി​ള​ക്ക് ക്ഷേ​ത്ര​ത്തി​ന്‍റെ വ​ള​പ്പി​ൽ ത​ന്നെ ഉ​പേ​ക്ഷി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ക്ഷേ​ത്ര വ​ള​പ്പി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കു​ക​യും മൂ​ന്നു സി​സി​ടി​വി കാ​മ​റ​ക​ൾ മോ​ഷ്്ടാ​വി​ന്‍റെ ചി​ത്രം ല​ഭി​ക്കാ​തി​രി​ക്കാ​ൻ തി​രി​ച്ച​വ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​ന്നു രാ​വി​ലെ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​വ​രാ​ണ് കാ​ണി​ക്ക​വ​ഞ്ചി​ക​ൾ ത​ക​ർ​ത്തി​രി​ക്കു​ന്ന നി​ല​യി​ലും ശ്രീ​കോ​വി​ലി​ന്‍റെ വാ​തി​ൽ തു​റ​ന്നി​ട്ട നി​ല​യി​ലും കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. തു​ട​ർ​ന്നു ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളെ​യും പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​ത്രി​യി​ൽ 1.30നു ​ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. കാ​ര​ണം രാ​ത്രി 1.30നു ​പോ​ലീ​സ് സം​ഘം പ​തി​വ് പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി ബീ​റ്റ് ബു​ക്കി​ൽ ഒ​പ്പി​ട്ടു മ​ട​ങ്ങി​യ​താ​ണ്.

ഈ ​സ​മ​യ​ത്ത് അ​സ്വാ​ഭാ​വി​ക​മാ​യ​തൊ​ന്നും ഇ​വി​ടെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ക്ഷേ​ത്ര​വ​ള​പ്പി​ൽ 14 കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. സി​സി​ടി​വി കാ​മ​റ​യി​ൽ നി​ന്നും മോ​ഷ്്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കു​മോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

ഫിം​ഗ​ർ പ്രി​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം ഈ​സ്റ്റ് എ​സ്എ​ച്ച്ഒ നി​ർ​മ്മ​ൽ ബോ​സ്, എ​സ്ഐ ര​ഞ്ജി​ത്ത് കെ. ​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Related posts

Leave a Comment