വി​ൽ​പ​ന കൂ​ട്ടാ​ൻ പു​തി​യ ത​ന്ത്രം! മ​ദ്യ​ത്തി​ന്‍റെ വീ​ര്യം കു​റ​ച്ചു; ഫി​റ്റാ​വ​ണ​മെ​ങ്കി​ൽ കൂ​ടു​ത​ൽ പെ​ഗ്ഗ​ടി​ക്ക​ണം

തൃ​ശൂ​ർ: മദ്യവി​ൽ​പ​ന കൂ​ട്ടാ​ൻ സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ത​ന്ത്രം- മ​ദ്യ​ത്തി​ന്‍റെ വീ​ര്യം കു​റ​ച്ചു.

ഒ​രു ലി​റ്റ​ർ മ​ദ്യ​ത്തി​ൽ 52 ശ​ത​മാ​ന​മാ​യി​രു​ന്നു ആൽക്കഹോളിന്‍റെ അ​ള​വ്. ഇ​പ്പോ​ൾ അ​ത് 14 ശ​ത​മാ​നം കു​റ​ച്ച് 38 ആ​ക്കി.

വീ​ര്യം കു​റ​ഞ്ഞ​തോ​ടെ ഫി​റ്റാ​വ​ണ​മെ​ങ്കി​ൽ കൂ​ടു​ത​ൽ പെ​ഗ്ഗ​ടി​ക്കേ​ണ്ടി വ​രും. അ​തോ​ടെ കൂ​ടു​ത​ൽ മ​ദ്യം വാ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​നാ​കും.

വീ​ര്യം കു​റ​യ്ക്കു​ക​യും വി​ല കൂ​ട്ടു​ക​യും ചെ​യ്ത​തോ​ടെ വ​ൻ ലാ​ഭ​മാ​ണ് ക​ന്പ​നി​കൾക്കും നി​കു​തി​യി​ന​ത്തി​ൽ സ​ർ​ക്കാ​രി​നും ല​ഭി​ക്കു​ന്ന​ത്.

അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളാ​യ ത​മി​ഴ്നാ​ട്ടി​ലും, ക​ർ​ണാ​ട​ക​യി​ലു​മൊ​ക്കെ ഒ​രു ലി​റ്റ​ർ മ​ദ്യ​ത്തി​ൽ ആൽക്കഹോളിന്‍റെ അ​ള​വ് അ​ന്പ​ത് ശ​ത​മാ​ന​മാ​ണ്. കേ​ര​ള​ത്തി​ൽ ര​ണ്ടു ശ​ത​മാ​നം കൂ​ടു​ത​ലു​മാ​യി​രു​ന്നു.

ദി​വ​സ​വും ബാ​റു​ക​ളി​ലെ​ത്തി എ​ക്സൈ​സു​കാ​ർ മ​ദ്യ​ത്തി​ന്‍റെ സാ​ന്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നു​ണ്ട്. വീ​ര്യം കൂ​ടി​യാ​ൽ വ​ൻ പി​ഴ​യാ​ണ് ഈ​ടാ​ക്കു​ക.

Related posts

Leave a Comment