സൈ​ജു കു​റു​പ്പ് നാ​യ​ക​നാ​കു​ന്ന ചി​ത്രം ഹ​രി​വ​രാ​സ​നം; ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി

മോ​ഹി​നി​യാ​ട്ട​ത്തി​നു ശേ​ഷം സൈ​ജു കു​റു​പ്പ് നാ​യ​ക​നാ​കു​ന്ന ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്രം ഹ​രി​വ​രാ​സ​നം രാ​ജേ​ഷ് നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്നു. ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. മ​ല​യാ​ളി​ക​ൾ​ക്ക് മി​ക​വു​റ്റ ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത് ആ​ണ് നി​ർ​മാ​ണം . സാ​ൾ​ട്ട് മാം​ഗോ ട്രീ, ​തൃ​ശൂ​ർ പൂ​രം​തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം രാ​ജേ​ഷ് നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഹ​രി​വ​രാ​സ​ന​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത് ഡോ.​അ​മ്പാ​ടി കെ ​ആ​ണ്.

ജൂ​ലൈ​യി​ൽ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ക്കും . സൈ​ജു കു​റു​പ്പി​നൊ​പ്പം തെ​ന്നി​ന്ത്യ​യി​ലെ പ്ര​ഗ​ത്ഭ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രീ ​പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ് . ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​യി​ൽ ശ​ബ​രി​മ​ല​യു​ടെ പ​ടു​കൂ​റ്റ​ൻ സെ​റ്റി​ന്റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.​ശ​ബ​രി​മ​ല പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങി​യ മാ​ളി​ക​പ്പു​റ​ത്തി​നു ഈ​ണം ഒ​രു​ക്കി​യ ര​ഞ്ജി​ൻ രാ​ജ് ആ​ണ് സം​ഗീ​തം. ഛായാ​ഗ്ര​ഹ​ണം : സ​ജാ​ദ് കാ​ക്കു, എ​ഡി​റ്റ​ർ : അ​ജീ​ഷ് ഇ​ട​മ​ൺ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ : ശ​ശി പൊ​തു​വാ​ൾ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ : രാ​ഖി​ൽ, വ​സ്ത്രാ​ല​ങ്കാ​രം : സ്റ്റെ​ഫി സേ​വ്യ​ർ, ചീ​ഫ് അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ : പാ​ർ​ത്ഥ​ൻ. സി, ​മേ​ക്ക​പ്പ് : ഹ​സ്സ​ൻ വ​ണ്ടൂ​ർ, അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്റ്റ​ർ : നി​ധീ​ഷ്, പ്രോ​ജ​ക്ട് ഡി​സൈ​ന​ർ : ആ​ർ ജ​യ​ച​ന്ദ്ര​ൻ, പി. ​ആ​ർ. ഒ : ​പ്ര​തീ​ഷ് ശേ​ഖ​ർ.

Related posts

Leave a Comment