കു​രു​ക്ക് മു​റു​ക്കി… ആ​ല​പ്പു​ഴ​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം; എം.​ആ​ര്‍.​അ​ജി​ത് കു​മാ​റി​നെ​തി​രെ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി എ​സ്ഐ​ടി

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ എം.​ആ​ര്‍.​അ​ജി​ത് കു​മാ​റി​നെ​തി​രെ കു​രു​ക്ക് മു​റു​ക്കി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. കേ​സി​ൽ അ​ട്ടി​മ​റി ന​ട​ന്നാ​യി എ​സ്ഐ​ടി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി.

ആ​ല​പ്പു​ഴ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ർ​പ്പി​ച്ച​ത്. വ്യാ​ജ രേ​ഖ ച​മ​ച്ച​ത് എ​ഡി​ജി​പി​യു​ടെ ഓ​ഫീ​സാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. വ്യാ​ജ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യു​ടെ ഓ​ഫീ​സാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ന്‍ കേ​സ് ഡ​യ​റി ത​ന്നെ അ​ട്ടി​മ​റി​ച്ചു. തെ​റ്റാ​യ ന​റേ​റ്റീ​വ് സൃ​ഷ്ടി​ക്കാ​ന്‍ വ്യാ​ജ രേ​ഖ​ക​ള്‍ ച​മ​ച്ചു​വെ​ന്നും എ​സ്‌​ഐ​ടി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

സ​ത്യം പു​റ​ത്തു കൊ​ണ്ടു​വ​രാ​ന്‍ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും ആ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പോ​ലീ​സ് ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭ്യ​മാ​യി എ​ന്ന റ​ഫ​ര്‍ റി​പ്പോ​ര്‍​ട്ടി​ലെ പ്ര​സ്താ​വ​ന ക​ള്ള​മാ​ണ്.

പോ​ലീ​സ് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ മ​ര്‍​ദ​നം പ​ക​ര്‍​ത്തി​യി​ട്ടി​ല്ല എ​ന്ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. റ​ഫ​ര്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പോ​ലീ​സ് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ദൃ​ശ്യം പ​ക​ര്‍​ത്തി എ​ന്ന കാ​ര്യം വ്യാ​ജ​മാ​യി രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​സ്‌​ഐ​ടി കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. റി​പ്പോ​ര്‍​ട്ട് കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ശോ​ധി​ക്കും.

Related posts

Leave a Comment