ഐ​റ്റം ന​മ്പ​റുമാ​യി മൃ​ണാ​ൾ ഠാ​ക്കൂ​ർ

രാം ​ച​ര​ൺ നാ​യ​ക​നാ​യ പെ​ദ്ധി എ​ന്ന ചി​ത്ര​ത്തി​ൽ ഐ​റ്റം ന​മ്പ​രു​മാ​യി മൃ​ണാ​ൾ താ​ക്കൂ​ർ എ​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഐ​റ്റം ന​മ്പ​ർ സീ​നി​ൽ രാം​ച​ര​ണും മൃ​ണാ​ളി​നു​മൊ​പ്പം ചി​ത്ര​ത്തി​ലെ നാ​യി​ക ജാ​ൻ​വി ക​പൂ​റും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പെ​ദ്ധി​യു​ടെ ഹൈ​ലൈ​റ്റു​ക​ളി​ലൊ​ന്നാ​യി​രി​ക്കും ഐ​റ്റം ന​മ്പ​ർ.

ഇ​താ​ദ്യ​മാ​യാ​ണ് മൃ​ണാ​ൾ താ​ക്കൂ​ർ ഒ​രു ഐ​റ്റം ന​മ്പ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് ബു​ചി ബാ​ബു സ​ന ആ​ണ് പെ​ദ്ധി സം​വി​ധാ​നം ചെ​യ്യു​ന്ന​ത് . പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​മാ​യി ഒ​രു​ക്കു​ന്ന പെ​ദ്ധി​യി​ലെ ഗാ​ന​ങ്ങ​ൾ എ​ല്ലാം ഇ​തി​ന​കം സൂ​പ്പ​ർ ഹി​റ്റാ​ണ്. വാ ​വാ വീ​ര…, ചി​കി​രി ചി​കി​രി… എ​ന്നീ ഗാ​ന​ങ്ങ​ളി​ൽ രാം ​ച​ര​ണി​ന്‍റെ നൃ​ത്ത​ച്ചു​വ​ടു​ക​ൾ വ​ൻ സ്വീ​കാ​ര്യ​ത നേ​ടി​യി​രു​ന്നു.

എ.​ആ​ർ. റ​ഹ്മാ​ൻ ആ​ണ് സം​ഗീ​തം. ക​ന്ന​ട സൂ​പ്പ​ർ താ​രം ശി​വ​രാ​ജ് കു​മാ​ർ, ജ​ഗ​പ​തി ബാ​ബു, ബോ​ളി​വു​ഡ് താ​രം ദി​വ്യേ​ന്ദു ശ​ർ​മ എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.​വൃ​ദ്ധി സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ വെ​ങ്ക​ട സ​തീ​ഷ് കി​ലാ​തു ആ​ണ് നി​ർ​മാ​ണം. മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സ്, സു​കു​മാ​ർ റൈ​റ്റിം​ഗ്സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം ര​ത്ന​വേ​ലു.

സീ​താ​രാ​മം എ​ന്ന ചി​ത്ര​ത്തി​ലു​ടെ മ​ല​യാ​ളി​പ്രേ​ക്ഷ​ക​രു​ടെ​യും ഇ​ഷ്ട​നാ​യി​ക​യാ​യി മാ​റി​യ ന​ടി​യാ​ണ് മൃ​ണാ​ൾ. ചി​ത്ര​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം യു​വ​താ​രം ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ നാ​യി​ക​യാ​യാ​ണ് മൃ​ണാ​ൾ അ​ഭി​ന​യി​ച്ച​ത്. ഇ​രു​വ​രു​ടെ​യും കെ​മി​സ്ട്രി ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ച്ച​ത്.

Related posts

Leave a Comment