കേ​ന്ദ്ര​മ​ന്ത്രി​മാ​ര​ട​ക്കം ഉ​ന്ന​ത​രു​ടെ ഫോ​ണ്‍ ചോ​ര്‍​ത്തി..? വി​വ​ര​ങ്ങ​ൾ ഉ​ട​നെ​ന്ന് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി; ഇ​സ്രാ​യേ​ൽ ചാ​ര​സോ​ഫ്റ്റ്‌​വെ​യ​ർ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് ഫോ​ൺ ചോ​ർ​ത്തി​യ​തെ​ന്നും സ്വാ​മി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, ജ​ഡ്ജി​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ ഫോ​ണു​ക​ൾ ചോ​ർ​ത്തി​യ​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് ബി​ജെ​പി എം​പി സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി.

ഇ​സ്രാ​യേ​ൽ ചാ​ര​സോ​ഫ്റ്റ്‌​വെ​യ​ർ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് ഫോ​ൺ ചോ​ർ​ത്തി​യ​തെ​ന്നും സ്വാ​മി ട്വീ​റ്റ് ചെ​യ്തു.

വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റ്, ഗാ​ര്‍​ഡി​യ​ന്‍ എ​ന്നീ മാ​ധ്യ​മ​ങ്ങ​ള്‍ ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ട​ന്‍ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് അ​ഭ്യൂ​ഹ​മെ​ന്നും ഇ​തി​നു ശേ​ഷം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ താ​ൻ പു​റ​ത്തു​വി​ടു​മെ​ന്നും സ്വാ​മി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ നി​ര​യി​ലെ നി​ര​വ​ധി പേ​രു​ടെ​യും ഫോ​ണു​ക​ള്‍ ചാ​ര​സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് ചോ​ര്‍​ത്തു​ന്നു​ണ്ടെ​ന്ന് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എംപി ഡെ​റി​ക് ഒ​ബ്രി​യാ​നും ആ​രോ​പി​ച്ചു.

സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി​യു​ടെ ട്വീ​റ്റി​നു​ള്ള പ്ര​തി​ക​ര​ണ​മാ​യാ​ണ് അ​ദ്ദേ​ഹം ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

Related posts

Leave a Comment