കൊല്ലം: കൊല്ലത്ത് എം. മുകേഷ് എംഎൽഎയ്ക്കു സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് സീറ്റ് നിഷേധിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ല സെക്രട്ടേറിയറ്റിൽ കൊല്ലത്ത് സിപിഎം ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹനെ മത്സരിപ്പിക്കാൻ തീരുമാനിച്ചു.
ജില്ലയിൽ മൂന്നു സിറ്റിംഗ് എംഎൽഎമാർ മത്സരരംഗത്തുണ്ടാകും. കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാൽ, ഇരവിപുരം എം. നൗഷാദ്, ചവറയിൽ ഡോ. സുജിത്ത് വിജയൻപിള്ള എന്നിവരാണ് മത്സരിക്കുന്ന എംഎൽഎമാർ. കുണ്ടറയിൽ പുതുമുഖസ്ഥാനാർഥിയായി എസ്.എൽ.സജിമോനെ മത്സരിപ്പിക്കും.
സിനിമയിൽ സജീവമാകാൻ മത്സരരംഗത്തുനിന്നും മാറിനിൽക്കുമെന്ന് മുകേഷ് വ്യക്തമാക്കിയിരുന്നു. എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതും പാർട്ടിയുടെ നിലപാട് കൊണ്ടുമാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
