മുകേഷിന്‍റെ കൈപിടിച്ച് ജയന്തി വീട്ടിലേക്ക് തിരിച്ചത് പെട്ടിയോട്ടോയിൽ; വ​ധൂ​​വ​ര​ൻ​മാ​രു​ടെ  പെട്ടിയോട്ടോ യാത്ര നാട്ടിൽ പാട്ടായ്…

വ​ണ്ടി​ത്താ​വ​ളം: ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം വി​വാ​ഹ​മ​ണ്ഡ​പ​ത്തി​ൽ​നി​ന്നും വ​ധൂ​വ​ര​ൻ​മാ​രെ വീ​ട്ടി​ലെ​ത്തി​ച്ച​ത് അ​ല​ങ്ക​രി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ൽ. മേ​ലേ എ​ഴു​ത്താ​ണി വേ​ല​പ്പ​ന്‍റെ മ​ക​ൻ മു​കേ​ഷും പ​ന​യൂ​ർ അ​ത്തി​ക്കോ​ട് സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ൾ ജ​യ​ന്തി​യു​മാ​ണ് ഇ​ന്ന​ലെ വി​വാ​ഹി​ത​രാ​യ​ത്.

മേ​ലെ എ​ഴു​ത്താ​ണി റി​ഥം ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബാ​ണ് വ​ധൂ​വ​ര​ൻ​മാ​രെ ആ​ന​യി​ക്കാ​ൻ അ​ല​ങ്ക​രി​ച്ച പെ​ട്ടി ഓ​ട്ടോ​റി​ക്ഷ ഏ​ർ​പ്പാ​ടു​ചെ​യ്ത​ത്. പെ​ട്ടി ഓ​ട്ടോ​യി​ൽ യാ​ത്ര ചെ​യ്ത വ​ധൂ​വ​ര​ൻ​മാ​രെ കാ​ണാ​ൻ നാ​ട്ടു​കാ​രും അ​ണി​നി​ര​ന്ന​ത് കൗ​തു​ക കാ​ഴ്ച​യാ​യി​മാ​റി. വി​വാ​ഹ​ച​ട​ങ്ങു​ക​ൾ​ക്ക് പ​ണം ധൂ​ർ​ത്ത​ടി​ക്കു​ന്ന​തി​നെ​തി​രെ​യു​ള്ള ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ സ​ന്ദേ​ശം​കൂ​ടി​യാ​യി​രു​ന്നു ഓട്ടോ യാത്രയിലൂടെ നൽകിയത്.

 

Related posts