ഗെ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​ത്തി​ലേ​ക്ക്; അ​ടു​ത്ത​മാ​സം പൂ​ർ​ത്തി​യാ​കു​മെ​ന്ന്‌ പ്ര​തീ​ക്ഷ

മു​ക്കം: സം​സ്ഥാ​ന​ത്ത് ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ കൊ​ച്ചി മം​ഗ​ലാ​പു​രം ഗെ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​ത്തി​ലേ​ക്ക്. പ​ദ്ധ​തി അ​ടു​ത്ത​മാ​സം പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഇ​തോ​ടെ പൈ​പ്പ് ലൈ​ൻ ക​ട​ന്ന് പോ​കു​ന്ന ഏ​ഴ്‌ ജി​ല്ല​യി​ലെ വീ​ടു​ക​ളി​ലും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലും കു​റ​ഞ്ഞ ചെ​ല​വി​ൽ ഇ​ന്ധ​നം ല​ഭ്യ​മാ​ക്കാ​നും സാ​ധി​ക്കും.​നി​ല​വി​ൽ പാ​ച​ക​വാ​ത​ക​ത്തി​ന് ന​ൽ​കു​ന്ന തു​ക​യു​ടെ മു​ന്നി​ൽ ഒ​ന്ന് മാ​ത്രം ന​ൽ​കി​യാ​ൽ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ന്ധ​നം ല​ഭി​ക്കും.

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഗെ​യി​ൽ ന​ട​പ്പാ​ക്കു​ന്ന കൊ​ച്ചി- മം​ഗ​ളൂ​രു വാ​ത​ക​പൈ​പ്പ്‌ ലൈ​നി​ന്‍റെ 404 കി​ലോ​മീ​റ്റ​റി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്‌ ഏ​താ​നും കി​ലോ​മീ​റ്റ​റു​ക​ൾ​മാ​ത്ര​മാ​ണ്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി അ​ന്തി​മ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

നേ​ര​ത്തെ വ​ലി​യ രീ​തി​യി​ൽ എ​തി​ർ​പ്പു​ക​ളും സ​മ​ര​ങ്ങ​ളും ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​ർ​മ്മാ​ണം നി​ർ​ത്തി​വെ​ച്ചി​രു​ന്നു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം എ​തി​ർ​പ്പ് മാ​റി​യ​തോ​ടെ​യാ​ണ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. പു​ഴ​ക്ക് കു​റു​കെ പൈ​പ്പി​ടു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​യി.

കാ​സ​ർ​കോ​ട്‌ ച​ന്ദ്ര​ഗി​രി പു​ഴ​യി​ലൂ​ടെ​യു​ള്ള പൈ​പ്പി​ട​ലാ​ണ് ഇ​നി ശേ​ഷി​ക്കു​ന്ന​ത്‌. ഇ​ത്‌ ആ​ഴ്‌​ച​ക​ൾ​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും. എ​റ​ണാ​കു​ളം, തൃ‌​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട‌് ജി​ല്ല​ക​ളി​ലൂ​ടെ​യാ​ണ് പൈ​പ്പ് ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന​ത്.

ഇ​തി​ൽ പ്ര​ധാ​ന പൈ​പ്പ‌് ലൈ​ൻ ഗെ​യി​ലും വീ​ടു​ക​ളി​ലേ​ക്കും മ​റ്റും വി​ത​ര​ണ​ത്തി​നു​ള്ള ഉ​പ​ശൃം​ഖ​ല​ക​ൾ ഐ​ഒ​സി​യും അ​ദാ​നി ഗ്രൂ​പ്പു​മാ​ണ‌് സ്ഥാ​പി​ക്കു​ന്ന​ത്‌. ക​മ്പ​നി​ക​ൾ​ക്കും മ​റ്റും വ​ലി​യ അ​ള​വി​ലു​ള്ള വാ​ത​ക​വി​ത​ര​ണം ഗെ​യി​ൽ നി​ർ​വ​ഹി​ക്കും.

വീ​ട്‌, വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യ്‌​ക്കു​ള്ള വി​ത​ര​ണം മാ​ർ​ച്ചി​ൽ പൂ​ർ​ണ​തോ​തി​ലാ​കും. നി​ല​വി​ൽ കൊ​ച്ചി, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ത​കം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്‌.

2010 ലാ​ണ് വാ​ത​ക പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി​ക്ക് രാ​ജ്യ​ത്ത് തു​ട​ക്ക​മാ​യ​ത്. 2012 ജ​നു​വ​രി​യി​ൽ കൊ​ച്ചി– മം​ഗ​ലാ​പു​രം , കൊ​ച്ചി-​കോ​യ​മ്പ​ത്തൂ​ർ-​ബം​ഗ​ളൂ​രു പ​ദ്ധ​തി​ക്കും അ​നു​മ​തി ല​ഭി​ച്ചി​ചി​രു​ന്നു .

എ​ന്നാ​ൽ പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പി​ന്നീ​ട്‌ എ​ൽ​ഡി​എ​ഫ‌് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി 2016 ജൂ​ണി​ലാ​ണ് പ​ദ്ധ​തി​ക്ക്‌ ജീ​വ​ൻ​വ​ച്ച്‌ നാ​ലു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കു​ന്ന​ത്‌.

Related posts

Leave a Comment