മു​ത്തു ഫി​നാ​ൻ​സ്! ഓപ്പറേഷൻ ഷൈലോക്ക് എ​ന്ന പേ​രി​ൽ ന​ട​ന്ന റെ​യ്ഡി​ൽ ല​ക്ഷ​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട് ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ

ച​ങ്ങ​രം​കു​ളം: ഓ​പ്പ​റേ​ഷ​ൻ ഷൈ​ലോ​ക്ക് എ​ന്ന പേ​രി​ൽ എ​ട​പ്പാ​ളി​ൽ ന​ട​ന്ന റെ​യ്ഡി​ൽ ല​ക്ഷ​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട് ന​ട​ത്തി​വ​ന്ന​യാ​ൾ പി​ടി​യി​ലാ​യി.

എ​ട​പ്പാ​ൾ പ​ട്ടാ​ന്പി റോ​ഡി​ൽ (മു​ത്തു ഫി​നാ​ൻ​സ്) എ​ന്ന അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ അ​മി​ത പ​ലി​ശ ഈ​ടാ​ക്കി ല​ക്ഷ​ങ്ങ​ൾ പ​ലി​ശ​ക്ക് ന​ൽ​കി ഉ​പ​ഭോ​ക്താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും രേ​ഖ​ക​ൾ തി​രി​ച്ച് ന​ൽ​കാ​തെ​യും വ്യാ​പ​ക ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യി വി​ജി​ല​ൻ​സി​ന്‍റെ​യും സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ന്‍റെ​യും ര​ഹ​സ്യ വി​വ​ര​ങ്ങ​ളെ തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യും നി​ര​വ​ധി അ​ന​ധി​കൃ​ത രേ​ഖ​ക​ളു​മാ​യി സ്ഥാ​പ​ന ഉ​ട​മ​യാ​യ വ​ട്ടം​കു​ളം ക​ച്ചു​ന്പ്ര​ൻ നി​ഷി​ലി (39)നെ ​പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.

ച​ങ്ങ​രം​കു​ളം സി​ഐ ബ​ഷീ​ർ ചി​റ​ക്ക​ൽ, എ​സ്ഐ ടി.​ഡി മ​നോ​ജ്കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ എ​സ്ഐ വി​ജ​യ​കു​മാ​ർ, എ​സ്‌​സി​പി ഒ. ​നാ​രാ​യ​ണ​ൻ, സി​പി​ഒ​മാ​രാ​യ അ​രു​ണ്‍, പീ​റ്റ​ർ, പ്ര​വീ​ണ്‍ തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​ന്നു രാ​വി​ലെ റെ​യ്ഡ് ന​ട​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടു മ​ണി​യോ​ടെ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന രാ​ത്രി 12 വ​രെ നീ​ണ്ടു.

സ്ഥാ​പ​ന​ത്തി​ൽ നി​ന്നു നി​ര​വ​ധി ചെ​ക്ക് ലീ​ഫു​ക​ളും മു​ദ്ര​പ​ത്ര​ങ്ങ​ളും ഭൂ​മി​യു​ടെ രേ​ഖ​ക​ളും അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ നി​ഷി​ൽ സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ള​ണെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment