മമ്മൂക്കയെ ഒരു തട്ടിക്കൂട്ട് തിരക്കഥയുടെ ഭാഗം ആക്കാന്‍ ഞാനെന്തായാലും ഇല്ല, അങ്ങനെയൊരു തീരുമാനത്തിനു പിന്നില്‍ വലിയൊരു കാരണവുമുണ്ട്, പൃഥ്വിരാജ് എല്ലാം തുറന്നുപറയുന്നു

തന്റെ ഇഷ്ടനടനായ മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ചിത്രം പൂര്‍ത്തിയാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. സിനിമയില്‍ ഒരു നായകന്‍ എന്ന നിലയില്‍ സൂപ്പര്‍താരമായി നില്‍ക്കുന്ന നേരത്താണ് പ്രിഥ്വിരാജ് മലയാളത്തിലെ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിനെ വച്ച് ഒരു സിനിമ സംവിധാനം ചെയ്ത് തന്റെ ഏറെ നാളത്തെ ആഗ്രഹം സഫലമാക്കുന്നത്.

അങ്ങനെയിരിക്കെ താരം ഒരു ലൈവ് വന്നപ്പോള്‍ മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് ചില കാര്യങ്ങള്‍ വ്യക്തമാക്കുകയാണ്. മാഹന്‍ലാല്‍ സിനിമ ചെയ്ത് കഴിഞ്ഞു മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യുന്നില്ലേ ? എന്ന ആരാധകരുടെ പ്രസക്തമായ ചോദ്യത്തിനാണ് പ്രിഥ്വിരാജ് വളരെ വ്യക്തമായ മറുപടി നല്‍കിയത്.

മമ്മൂട്ടിയെ പോലൊരു നടനെ വച്ച് സിനിമ ചെയ്യാന്‍ തീര്‍ച്ചയായും ആഗ്രഹമുണ്ട്. പക്ഷെ അതിനു വേണ്ടി ഒരു സാധാരണ തിരക്കഥ പോരാ. ഞാന്‍ ചെയ്യുന്നപോലെ അത്ര നിസാരമായ തരത്തില്‍ മമ്മൂട്ടിയെ പോലൊരു മഹാനടനെ വച്ച് ഒരു സിനിമ ചെയ്യാന്‍ ബുദ്ധിമുട്ടാണ് ബുദ്ധിമുട്ടാണ്. അതിനുവേണ്ട ഒരു തിരക്കഥ രൂപപെടുമ്പോള്‍ തീര്‍ച്ചയായും സിനിമ ചെയ്യണം എന്നുണ്ട്.

അദ്ദേഹം ഒരു ഔട്സ്റ്റാന്‍ഡിങ് ആക്ടര്‍ ആണ്. അപ്പോള്‍ അത്തരം ഒരു സിനിമയില്‍ അദ്ദേഹത്തെ കൊണ്ടുവരാന്‍ ആണ് ആഗ്രഹം. ഞാനുമൊരു ആരാധകനാണ്. കാത്തിരിക്കുന്നു- അദേഹം പറയുന്നു.

Related posts