മുളക്കുളത്തെ മാംസ മാർക്കറ്റിനു സമീപം മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു; പ്ര​ദേ​ശ​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും ദുരത്തിൽ


ക​ടു​ത്തു​രു​ത്തി: മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാം​സ​ മാ​ർ​ക്ക​റ്റി​നു സ​മീ​പം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​താ​യി പ​രാ​തി.

ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു​ള്ള​തും മാം​സാ​വ​ശി​ഷ്‌‌ടങ്ങ​ളും ഇ​ത്ത​ര​ത്തി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​മെ​ല്ലാം ദു​രി​ത​ത്തി​ലാ​ണ്.

അ​റ​വു​മാ​ടു​ക​ളെ മാ​ർ​ക്ക​റ്റ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കെ​ട്ടു​ന്ന​തി​നാ​ൽ മ​ലി​ന​ജ​ലം പെ​രു​വ-​ക​ടു​ത്തു​രു​ത്തി റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്. ഇ​തു​മൂ​ലം സാ​ക്ര​മി​ക രോ​ഗ​ഭീ​ഷണി​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു.

പെ​രു​വ മാ​ർ​ക്ക​റ്റി​ലെ മാ​ലി​ന്യ സം​സ്ക്ക​ര​ണ പ്ലാ​ന്‍റ് കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന​ത് വ്യാ​പാ​രി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. ഈ ​പ്ര​ദേ​ശ​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ളാ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​മി​തി മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് യോ​ഗം ആ​വ​ശ്യ​പ്പെട്ടു.

സ​മി​തി പ്ര​സി​ഡ​ന്‍റ് സ​ലി​ൻ കൊ​ല്ലം​കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് കൊ​ല്ല​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണ്‍ ശാ​സ്താ​ങ്ക​ൽ, തോ​മ​സ് പെ​രു​വ, സ​ന്തോ​ഷ് പി.​മാ​ണി, കു​ര്യ​ൻ കാ​വാ​ട്ടു​കു​ഴി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment