ഗോവിന്ദാപുരം-കാന്പ്രത്ത്ചള്ള പാതയിൽ മുൾച്ചെടികൾ കാൽനടയാത്രക്കും ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയാകുന്നു

കൊ​ല്ല​ങ്കോ​ട്: ഗോ​വി​ന്ദ​പു​രം – കാ​ന്പ്ര​ത്ത് ച​ള്ള സം​സ്ഥാ​ന പ്ര​ധാ​ന പാ​ത ആ​ട്ട​യാം​പ​തി​യി​ൽ റോ​ഡ​തി​ക്ര​മി​ച്ചു നി​ൽ​ക്കു​ന്ന മു​ൾ​ച്ചെ​ടി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട ഭീ​ഷ​ണ​യാ​യി​രി​ക്കു​ക​യാ​ണ്. എ​തി​രെ വ​ന്ന ച​ര​ക്കു ലോ​റി​ക്കു വ​ഴി​മാ​റി കൊ​ടു​ക്കു​ന്ന​തി​നി​ടെ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ച്ച യാ​ത്ര​ക്കാ​ര​ന് മു​ൾ​ചെ​ടി ത​ട്ടി കൈ​കാ​ലു​ക​ൾ​ക്ക് സാ​ര​മാ​യ മു​റി​വു​ണ്ടാ​യി. ബൈ​ക്ക് യാ​ത്രി​ക​ൻ ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന തി​നാ​ൽ മു​ഖ​ത്ത്പ​രി​ക്കേ​റ്റി​ല്ല.

സ്ഥ​ല​ത്തെ മു​ൾ​ച്ചെ​ടി കാ​ര​ണം ബൈ​ക്ക് യാ​ത്രി​ക​ർ റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് കൂ​ടി സ​ഞ്ച​രി​ക്കു​ന്ന​ത്അ​പ​ക​ട ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും തൃ​ശ്ശൂ​രി​ലേ​ക്ക് ഇ​ട​ത​ട​വി​ല്ലാ​തെ ച​ര​ക്കു ലോ​റി​ക​ൾ ചീ​റി​പ്പാ​യു​ന്ന പാ​ത​യാ​ണി​ത്. മീ​ങ്ക​ര ,പ​രു​ത്തി​ക്കാ​ട് ,വ​ലി​യ​ച്ചു​ള്ള അം​ബേ​ദ്ക​ർ​കോ​ള​നി തി​രി​വു​റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും പാ​ഴ്ചെ​ടി​ക​ൾ റോ​ഡ​തി​ക്ര​മി​ച്ച് വ​ള​ർ​ന്നു പ​ന്ത​ലി​ച്ച് നി​ൽ​ക്കു​ക​യാ​ണ്.

വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലോ​ടി​ക്കാ​ൻ നി​കു​തി​യും സ​മ​യം വൈ​കി​യാ​ൽ പി​ഴ​യും ഈ​ടാ​ക്കു​ന്ന പൊ​തു​മ​രാ​ത്ത് വ​കു​പ്പ് സ​ഞ്ചാ​ര സൗ​ക​ര്യ​വും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന​താ​ണ്് യാ​ത്ര​ക്കാ​രു​ടെ​ആ​വ​ശ്യം . ന​ട​പ്പാ​ത​യി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ക്കും ​മാ​ർ​ഗ്ഗ​ത​ട​സ്സ​മാ​യി​രി​ക്കു​ക​യാ​ണ് പാ​ഴ്ചെ​ടി​ക​ൾ .

Related posts