ര​ണ്ട് പു​ഴു​ങ്ങി​യ മു​ട്ടയ്ക്ക് വി​ല 1700 രൂ​പ; ഹോട്ടൽ ബിൽ പങ്കുവച്ച് യുവാവിന്‍റെ പ്രതിഷേധം

ര​ണ്ട് ഏ​ത്ത​പ്പ​ഴ​ത്തി​ന് 442 രൂ​പ ഈ​ടാ​ക്കി​യ മാ​രി​യ​റ്റ് ഹോ​ട്ട​ലി​ന്‍റെ പ്ര​വ​ർ​ത്തി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​റെ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു. സം​ഭ​വം ഏ​റെ ച​ർ​ച്ച വി​ഷ​യ​മാ​യ​തി​നു പി​ന്നാ​ലെ അ​ധി​കൃ​ത​ർ ന​ട​പ​ടി​യു​മെ​ടു​ത്തി​രു​ന്നു.

ഇ​പ്പോ​ഴി​താ ര​ണ്ട് പു​ഴു​ങ്ങി​യ മു​ട്ട​ക​ൾ​ക്ക് 1700 രൂ​പ ഈ​ടാ​ക്കി​യ ഹോ​ട്ട​ലി​ന്‍റെ പ്ര​വ​ർ​ത്തി​യാ​ണ് ഏ​റെ അ​മ്പ​ര​പ്പി​ക്കു​ന്ന​ത്. മും​ബൈ​യി​ലെ ഫോ​ർ സീ​സ​ണ്‍ ഹോ​ട്ട​ലി​ലേതാണ് ബിൽ. കാ​ർ​ത്തി​ക് ധ​ർ എ​ന്ന​യാ​ൾ ബി​ല്ല് സ​ഹി​തം ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം ജ​ന​ശ്ര​ദ്ധ നേ​ടു​ന്ന​ത്. രാ​ഹു​ൽ ബോ​സി​നെ ടാ​ഗ് ചെ​യ്ത് “ന​മ്മ​ൾ​ക്ക് പ്ര​തി​ഷേ​ധി​ക്കാം’ എ​ന്നും കാ​ർ​ത്തി​ക് കു​റി​ച്ചു.

ബി​ല്ലി​ൽ ഒാം​ലെ​റ്റി​ന് 850 രൂ​പ ഈ​ടാ​ക്കി​യ​തും കാ​ണാം. സം​ഭ​വം ഏ​റെ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്തി അ​വ​സാ​നി​പ്പി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​മു​യ​രു​ന്നു​ണ്ട്.

Related posts