ഒ​രു സീ​റ്റ് പോ​ലും ഉ​റ​പ്പി​ല്ലാ​ത്ത​വ​ർപെ​ൻ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച​ത് 3500രൂപയെന്ന പരിഹാസവുമായി മു​ല്ല​ക്ക​ര രത്നാകരൻ


പ​ന്മ​ന : ഒ​രു സീ​റ്റ് പോ​ലും ഉ​റ​പ്പി​ല്ലാ​ത്ത​വ​ർ പെ​ൻ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച​ത് 3500 രൂ​പ​യാ​ണെ​ന്ന് സി​പി​ഐ നേ​താ​വ് മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ.ച​വ​റ​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ.​സു​ജി​ത് വി​ജ​യ​ൻ പി​ള്ള​യു​ടെ പ്ര​ച​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


കോ​ർ​പ്പ​റേ​റ്റ് മു​ത​ലാ​ളി​ത്വ​ത്തി​ന്‍റെ പ്ര​സ്ഥാ​ന​ങ്ങ​ളാ​യി യു​ഡി​എ​ഫും എ​ൻ​ഡി​എ​യും മാ​റി . കോ​വി​ഡ്, പ്ര​ള​യ​കാ​ല​ത്ത് ജ​ന​ങ്ങ​ളെ സ​ർ​ക്കാ​ർ കൈ​വി​ട്ടി​ല്ല. സ​ർ​ക്കാ​രി​നൊ​പ്പം ജ​നം നി​ന്ന​തു​കൊ​ണ്ടാ​ണ് ക്ലേ​ശ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ർ​ക്കാ​ർ കോ​വി​ഡ് കാ​ല​ത്തും പ​രി​ര​ക്ഷ ന​ൽ​കി. ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ ഒ​രു വി​ഭാ​ഗം യു​വാ​ക്ക​ൾ സ​ർ​ക്കാ​രി​നെ സ​ഹാ​യി​ച്ചു.

പി​ണ​റാ​യി സ​ർ​ക്കാ​ർ ജ​ന​ഹി​തം മ​ന​സി​ലാ​ക്കി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച്ച​വെ​ച്ചു. എ​ന്നാ​ൽ യു​ഡി​എ​ഫും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച്ച​വെ​ച്ചു.

അ​ത് സ​മ​ര​വും പ്ര​തി​ഷേ​ധ യാ​ത്ര​ക​ളും മു​ഖ്യ​മ​ന്ത്രി​യെ​ക്കാ​ൾ കൂ​ടു​ത​ൽ പ​ത്ര സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തി​യു​മാ​ണെ​ന്നു മാ​ത്രമെ​ന്ന് മു​ല്ല​ക്ക​ര ര​ത്നാ​ക്ക​ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment