വ​ഴി​വി​ട്ട നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി മീ​റ്റ​ർക​ന്പനി​യെ  ത​ക​ർ​ക്ക​രു​തെന്ന് എ.​എ.​അ​സീ​സ്

കൊ​ല്ലം : കാ​ലാ​കാ​ല​ങ്ങ​ളി​ലെ മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ പി​ടി​പ്പു​കേ​ടും വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ​യും ഗ​വ​ണ്‍​മെ​ന്‍റു​ക​ളു​ടെ അ​നാ​സ്ഥ​യു​മാ​ണ് മീറ്റർ കന്പനിയുടെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് യു​റ്റിയുസി. ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് എ.​എ. അ​സീ​സ്. മീ​റ്റ​ർ ക​ന്പി​നി പ​ടി​ക്ക​ൽ ന​ട​ന്ന ധ​ർ​ണ്ണാ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു​പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ർ​ഡി​നു​വേ​ണ്ടി മീ​റ്റ​ർ ഉ​ല്പ്പാ​ദി​പ്പി​ക്കു​വാ​ൻ ഗ​വ​ണ്‍​മെ​ന്‍റ് രൂ​പം ന​ൽ​കി​യ സ്ഥാ​പ​ന​മാ​ണ് മീ​റ്റ​ർ ക​ന്പ​നി. മെ​ക്കാ​നി​ക്ക​ൽ മീ​റ്റ​ർ ഉ​ല്പ്പാ​ദി​പ്പി​ച്ചി​രു​ന്ന​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ മാ​റ്റ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഇ​ല​ക്ട്രോ​ണ്‍ മീ​റ്റ​റു​ക​ളാ​ണ് ഇ​പ്പോ​ൾ ഉ​ല്പ്പാ​ദി​പ്പി​ക്കു​ന്ന​ത്. 500 ൽ ​പ​രം തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​പ​ന​ത്തി​ൽ ഇ​പ്പോ​ൾ 200 ൽ ​പ​രം തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മാ​ണ് ഉ​ള്ള​ത്.

അ​നാ​വ​ശ്യ ചെ​ല​വു​ക​ൾ ന​ട​ത്തു​ക. അ​ന​ധി​കൃ​ത​മാ​യി പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്തു​ക, പു​റ​ത്തു നി​ന്നും പ്ര​വ​ർ​ത്ത​ന​ശേ​ഷി കു​റ​ഞ്ഞ മീ​റ്റ​ർ വാ​ങ്ങി മീ​റ്റ​ർ ക​ന്പ​നി​യു​ടെ ലേ​ബ​ലി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ക മു​ത​ലാ​യ വ​ഴി​വി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മീ​റ്റ​ർ ക​ന്പ​നി​യു​ടെ നി​ല​വാ​ര ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യി​യെ​ന്നും എ.​എ.​അ​സീ​സ് പ​റ​ഞ്ഞു.

സ​ജി.​ഡി.​ആ​ന​ന്ദി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കെ.​സി​സി​ലി, എ​ൻ.​നൗ​ഷാ​ദ് , ബീ​നാ കൃ​ഷ്ണ​ൻ, ഡി.​എ​സ്.​സു​രേ​ഷ്. എ​ൽ.​ബാ​ബു, മു​ഹ​മ്മ​ദ് കു​ഞ്ഞ്, മ​ഹി​ളാ മ​ണി, പി.​കെ.​അ​നി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​നീ​ഷാ സ​ലിം, സെ​ലീ​ന, സ​ക്ക​റി​യാ ക്ല​മ​ന്‍റ്, കി​ളി​കൊ​ല്ലൂ​ർ ബേ​ബി, ര​വീ​ന്ദ്ര​ൻ​പി​ള്ള, അ​നി​ൽ നാ​രാ​യ​ണ​ൻ, രാ​ജ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Related posts