നെടുമുടിയിൽ കാ​ണാ​താ​യയാൾ ആറ്റിൽ മു​ങ്ങിമ​രി​ച്ച നി​ല​യി​ൽ; ബന്ധുക്കൾ പറ‍യുന്നതിങ്ങനെ…


ആ​ല​പ്പു​ഴ: കാ​ണാ​താ​യ ആ​ൾ ആ​റ്റി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ. നെ​ടു​മു​ടി ക​രു​മാ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ചി​ത്ര​ഭാ​നു​വി​നെ(64)യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 9.30 മു​ത​ൽ കാ​ണാ​താ​യ​ത്.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ നെ​ൽ​പ്പാ​ട​ത്തെ കൃ​ഷി​പ്പ​ണി നോ​ക്കി​യ ശേ​ഷം ആ​റ്റി​ൽ ഇ​റ​ങ്ങി കു​ളി​ക്കാ​റു​ണ്ട്. പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും നെ​ൽ​പ്പാ​ട​ത്തും അ​ന്വേ​ഷി​ച്ചി​ട്ടും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

തു​ട​ർ​ന്ന് ആ​റി​ന്‍റെ തീ​ര​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ളി​ക്ക​ട​വി​ൽ മു​ണ്ട് ഇ​രി​ക്കു​ന്ന​തു കാ​ണു​ക​യും ആ​റ്റി​ൽ മു​ങ്ങി​പ്പോ​യ​താ​വാമെ​ന്ന് സം​ശ​യ​മു​ണ്ടാ​വു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ആ​റ്റി​ൽ ഇ​റ​ങ്ങി മു​ങ്ങി തെ​ര​ച്ചി​ൽ ന​ട​ത്തി.

എ​ന്നാ​ൽ ആ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ അ​ഗ്നി ര​ക്ഷാ​സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യും ആ​ല​പ്പു​ഴ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സ്കൂ​ബ ടീം ​നെ​ടു​മു​ടി​യി​ൽ എ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യും സ്കൂ​ബ ഡൈ​വ​റാ​യ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ വി.​ആ​ർ. ബി​ജു ആ​റി​ന്‌റെ അ​ടി​ത്ത​ട്ടി​ൽ നി​ന്നും ചി​ത്ര​ഭാ​നു​വി​നെ ക​ണ്ടെ​ത്തി ക​ര​യ്ക്കെ​ത്തി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment