മോ​ഷ​ണം പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ൾ മാ​ല വി​ഴു​ങ്ങി: സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് കേ​സെ​ടു​ത്തു, എ​ക്സ​റേ​യി​ൽ മാ​ല വ​യ​റ്റി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി; എ​നി​മ ന​ൽ​കി വ​യ​റി​ള​ക്കി​യ​പ്പോ​ൾ പു​റ​ത്ത് വ​ന്ന മാ​ല ഫ്ല​ഷ് ചെ​യ്ത് ക​ള​ഞ്ഞ് പ്ര​തി; വെ​ട്ടി​ലാ​യി പോ​ലീ​സ്

ദി​ലീ​ഷ് പോ​ത്ത​ൻ സം​വി​ധാ​നം ചെ​യ്ത തൊ​ണ്ടി മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന ചി​ത്ര​ത്തി​ലെ മോ​ഷ്ടി​ച്ച മാ​ല വി​ഴു​ങ്ങി​യ ഫ​ഹ​ദ് ഫാ​സി​ലി​നെ അ​ത്ര​വേ​ഗം ആ​രും മ​റ​ന്നു​പോ​യി​ട്ടു​ണ്ടാ​വി​ല്ല. സി​നി​മ​യെ വെ​ല്ലു​ന്ന ക​ഥാ​രം​ഗ​ങ്ങ​ളാ​ണ് ഇ​ക്ക​ഴി​ഞ്ഞ ഒ​ൻ​പ​തി​നു രാ​ത്രി നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള ക്ലി​നി​ക്കി​ൽ ന​ട​ന്ന​ത്.

ഇ​വി​ടെ ചി​കി​ത്സ​ക്കെ​ത്തി​യ മ​മ്പാ​ട് സ്വ​ദേ​ശി​നി​യു​ടെ കു​ട്ടി​യു​ടെ 3.5 ഗ്രാം ​തൂ​ക്ക​മു​ള്ള മാ​ല പാ​ലേ​മാ​ട് സ്വ​ദേ​ശി​യാ​യ ക​ല്ല​ൻ കു​ന്ന​ൻ സ​മീ​ന സൗ​ഹൃ​ദം സ്ഥാ​പി​ച്ചു പൊ​ട്ടി​ച്ചെ​ടു​ത്തു.

പി​ടി​ക്ക​പ്പെ​ടു​മെ​ന്നു ക​ണ്ട​തോ​ടെ യു​വ​തി മാ​ല വി​ഴു​ങ്ങി. പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തോ​ടെ ഇ​വ​രെ പി​ടി​കൂ​ടി നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്നു ന​ട​ത്തി​യ എ​ക്സ​റേ പ​രി​ശോ​ധ​ന​യി​ൽ മാ​ല ശ​രീ​ര​ത്തി​നു​ള്ളി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്നു വ​യ​റി​ള​ക്കാ​ൻ എ​നി​മ ന​ൽ​കി കാ​ത്തി​രി​പ്പാ​യി.

ര​ണ്ട് വ​നി​താ സി​പി​ഒ​മാ​രെ ഇ​വ​രു​ടെ നീ​ക്കം നി​രീ​ക്ഷി​ക്കാ​ൻ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, മാ​ല പു​റ​ത്തു വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച് എ​നി​മ ന​ൽ​കി​യെ​ങ്കി​ലും തൊ​ണ്ടി മു​ത​ൽ പു​റ​ത്തു​വ​ന്നി​ല്ല. തു​ട​ർ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ആ​റു ദി​വ​സ​ത്തേ​ക്കു ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി നി​ല​മ്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.

എ​ക്സ്റേ​യി​ലു​ണ്ട്!

പ്ര​ത്യേ​ക മു​റി​യി​ൽ താ​മ​സി​പ്പി​ച്ച് വ​യ​റി​ള​ക്കാ​ൻ വീ​ണ്ടും എ​നി​മ ന​ൽ​കി​യെ​ങ്കി​ലും തൊ​ണ്ടി മു​ത​ൽ മാ​ത്രം ല​ഭി​ച്ചി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. നി​ല​മ്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ര​ണ്ട് വ​നി​താ സി​പി​ഒ​മാ​രെ ഡ്യൂ​ട്ടി​ക്കും നി​യ​മി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും ന​ട​ത്തി​യ എ​ക്സ്റേ പ​രി​ശോ​ധ​ന​യി​ൽ മാ​ല ശ​രീ​ര​ത്തി​നു​ള്ളി​ൽ കാ​ണ​പ്പെ​ട്ടു. എ​ന്നാ​ൽ, ശ​നി​യാ​ഴ്ച രാ​ത്രി പ്ര​തി ബാ​ത്ത്റൂ​മി​ൽ പോ​യ​പ്പോ​ൾ മാ​ല പു​റ​ത്തു വ​ന്നു. ഇ​തു ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ സി​പി​ഒ​മാ​ർ ഇ​ട​പ്പെ​ട്ട​തോ​ടെ ഇ​വ​രു​ടെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി പ്ര​തി ക്ലോ​സ​റ്റി​ൽ വെ​ള്ളം ഒ​ഴി​ച്ചു തൊ​ണ്ടി മു​ത​ൽ ഒ​ഴു​ക്കി​ക്ക​ള​ഞ്ഞു.

കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ

വീ​ണ്ടു​മു​ള്ള എ​ക്സ്‌​റേ പ​രി​ശോ​ധ​ന​യി​ൽ മാ​ല കാ​ണാ​ത്ത​തി​നാ​ൽ ന​ഷ്ട​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ പ്ര​തി​യെ നി​ല​മ്പൂ​ർ സ്റ്റേ​ഷ​നി​ലേ​ക്കു തി​രി​കെ കൊ​ണ്ടു​വ​ന്നു. തു​ട​ർ​ന്ന് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും ബോ​ധ​പൂ​ർ​വം തൊ​ണ്ടി മു​ത​ൽ ന​ശി​പ്പി​ച്ച​തി​നു​മു​ള്ള വ​കു​പ്പു​ക​ൾ​കൂ​ടി ചേ​ർ​ത്തു പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു.

നി​ല​മ്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ലേ​ക്കു മാ​റ്റി. മാ​ല​യ്ക്കാ​യി ദി​വ​സ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പും പ​രി​ശ്ര​മ​വും ന​ട​ത്തി​യെ​ങ്കി​ലും അ​തു ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് നി​ല​മ്പൂ​ർ പോ​ലീ​സ്.

Related posts

Leave a Comment