മു​സ്‌ലിം ലീ​ഗി​ന് ക​ന​ത്ത വെ​ല്ലു​വി​ളി​! മ​ല​ബാ​റി​ലെ രാ​ഷ്ട്രീ​യ ചി​ത്രം മാ​റ്റാ​ന്‍ ചെ​റു​കി​ട മു​സ്‌ലിം പാ​ര്‍​ട്ടി​ക​ള്‍ ഒ​ന്നി​ക്കു​ന്നു; ഒ​രു​ങ്ങു​ന്ന​ത് മു​സ്‌ലിം ലീ​ഗി​ന്‍റെ സ​മ്പൂ​ര്‍​ണ ബ​ദ​ല്‍

മു​ക്കം (കോ​ഴി​ക്കോ​ട് ): ഇ​ന്ത്യ​ന്‍ യൂ​ണി​യ​ന്‍ മു​സ്‌ലിം ലീ​ഗി​ന് ക​ന​ത്ത വെ​ല്ലു​വി​ളി​യു​യ​ര്‍​ത്തി ചെ​റു​കി​ട മു​സ്‌ലിം പാ​ര്‍​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്‌​മ രൂ​പീ​ക​രി​ക്കാ​നൊ​രു​ങ്ങു​ന്നു. ലീ​ഗി​ന്‍റെ സ​മ്പൂ​ര്‍​ണ ബ​ദ​ല്‍ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്‌ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​ന്ന​ത്‌. ഇ​തി​നാ​യു​ള്ള ആ​ദ്യ ഘ​ട്ട ച​ര്‍​ച്ച​യും പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്‌. ര​ണ്ടാം​ഘ​ട്ട ച​ര്‍​ച്ച അ​ടു​ത്ത ദി​വ​സം കോ​ഴി​ക്കോ​ട്ട് ന​ട​ക്കും.

പി​.ടി​.എ. റ​ഹീം എം​എ​ല്‍​എ​യു​ടെ നാ​ഷ​ണ​ല്‍ സെ​ക്യു​ല​ര്‍ കോ​ണ്‍​ഫ​റ​ന്‍​സും മു​സ്‌ലിം ലീ​ഗി​ല്‍നി​ന്ന്‌ വ​ര്‍​ഷ​ങ്ങ​ള്‍​ക്കുമു​മ്പ്‌ ഇ​റ​ങ്ങിപ്പോന്ന ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ ലീ​ഗും ത​മ്മി​ല്‍ ല​യി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന​വ​ട്ട ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നുവ​രി​ക​യാ​ണ്. ഇ​ട​തു മു​ന്ന​ണി​യെ പി​ന്തു​ണ​യ്ക്കു​ന്ന ര​ണ്ട് പാ​ര്‍​ട്ടി​ക​ളും ല​യി​ച്ചാ​ല്‍ അ​ത്‌ എ​ല്‍​ഡി​എ​ഫ്‌ പ്ര​വേ​ശ​ന​ത്തി​നും സാ​ധ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണി​വ​ർ.

ഒ​പ്പം ത​ന്നെ താ​നൂ​ര്‍ എം​എ​ല്‍​എ. വി. ​അ​ബ്‌​ദു​റ​ഹി​മാ​ൻ, കൊ​ടു​വ​ള്ളി എം​എ​ല്‍​എ കാ​രാ​ട്ട്‌ റ​സാ​ഖ്‌, നി​ല​മ്പൂ​ര്‍ എം​എ​ല്‍​എ പി.​വി. അ​ന്‍​വ​ര്‍ എ​ന്നി​വ​രേ​യും ഇ​വ​ര്‍ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്‌. മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നേ​യും കൂ​ട്ടാ​യ്‌​മ​യി​ല്‍ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട​ങ്കി​ലും അ​ദ്ദേഹം ഇ​തുവ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല​ന്നാ​ണ് അ​റി​യു​ന്ന​ത്‌. കൂ​ട്ടാ​യ്‌​മ യാ​ഥാ​ര്‍​ഥ്യമാ​യാ​ല്‍ ഈ ​സ​ര്‍​ക്കാ​രി​ല്‍ ത​ന്നെ അ​ഞ്ച് എം​എ​ല്‍​എ​മാ​രു​ള്ള പാ​ര്‍​ട്ടി​യാ​യി മാ​റാ​ന്‍ ക​ഴി​യും.

അ​തുവ​ഴി മ​ന്ത്രി​സ​ഭാ പ്ര​വേ​ശ​ന​ത്തി​നും സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​തി​ല്‍ വി.​അ​ബ്‌​ദു​റ​ഹ്‌​മാ​നും പി.​വി. അ​ന്‍​വ​റും കാ​രാ​ട്ട്‌ റ​സാ​ഖും കോ​ണ്‍​ഗ്ര​സി​ന്‍നി​ന്നും, പി.​ടി.​എ. റ​ഹീം, കെ.​ടി. ജ​ലീല്‍ എ​ന്നി​വ​ര്‍ മു​സ്‌ലിം ലീ​ഗി​ല്‍ നി​ന്നും പു​റ​ത്തുവ​ന്ന​വ​രാ​ണ്.

അ​തുവ​ഴി ര​ണ്ട് പാ​ര്‍​ട്ടി​ക​ളി​ലും വ​ലി​യ സൗ​ഹൃ​ദ​വ​ല​യ​വും ഇ​വ​ര്‍​ക്കു​ണ്ട്‌. അ​തുകൊ​ണ്ട്‌ ത​ന്നെ​യാണ് ക​ഴി​ഞ്ഞ തെര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ്‌ കോ​ട്ട​യാ​യ താ​നൂ​ര്‍, നി​ല​മ്പൂ​ര്‍, കൊ​ടു​വ​ള്ളി തു​ട​ങ്ങി​യ സ്‌​ഥ​ല​ങ്ങ​ളി​ല്‍ വി​ജ​യി​ക്കാ​നാ​യ​തും. എ​ല്ലാ​വ​രും ഒ​ത്തൊ​രു​മി​ച്ച്‌ നീ​ങ്ങി​യാ​ല്‍ അ​ത്‌ ഇ​നി​യും വ​ലി​യ നേ​ട്ട​ങ്ങ​ള്‍​ക്ക്‌ കാ​ര​ണ​മാ​വു​മെ​ന്നും ഇ​വ​ര്‍ ക​ണ​ക്കുകൂ​ട്ടു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നാ​ഷ​ണ​ല്‍ സെ​ക്യു​ല​ര്‍ കോ​ണ്‍​ഫ​റ​ന്‍​സും ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ ലീ​ഗു​മാണ് ‌ ല​യി​ക്കു​ക. തു​ട​ര്‍​ന്ന്‌ മ​റ്റു​ള്ള​വ​ര്‍ പാ​ര്‍​ട്ടി​യി​ലെ​ത്തും. ല​യ​ന​ത്തോ​ട്‌ ര​ണ്ട് പാ​ര്‍​ട്ടി​ക​ളും നേ​താ​ക്ക​ളും യോ​ജി​ച്ച്‌ ക​ഴി​ഞ്ഞി​ട്ടു​ണ്ട്‌. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട്‌ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ഇ​രു പാ​ര്‍​ട്ടി​ക​ളു​ടേ​യും പ്ര​ധി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

കൊ​ടി​യും ചി​ഹ്ന​വും സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച​ക​ള്‍ ഇ​നി​യും ന​ട​ക്കും. ബാ​ബ​റി മ​സ്‌​ജി​ദ്‌ വി​ഷ​യ​ത്തെ തു​ട​ര്‍​ന്ന്‌ 1994 ലാ​ണ് ലീ​ഗി​ന്‍റെ​അ​ഖി​ലേ​ന്ത്യാ നേ​താ​വാ​യി​രു​ന്ന ഇ​ബ്രാ​ഹിം സു​ലൈ​മാ​ന്‍ സേ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ ലീ​ഗ്‌ രൂ​പീ​ക​രി​ച്ച​ത്‌.

പി.​ടി.​എ. റ​ഹീം ലീ​ഗ്‌ കോ​ഴി​ക്കോ​ട്‌ ജി​ല്ലാ നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​യെ തു​ട​ര്‍​ന്ന്‌ 2006 ല്‍ ​നാ​ഷ​ണ​ല്‍ സെ​ക്യു​ല​ര്‍ കോ​ണ്‍​ഫ​റ​ന്‍​സ്‌ രൂ​പീ​ക​രി​ച്ചു. 2006 ല്‍ ​ഇ​ട​ത്‌ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച്‌ കൊ​ടു​വ​ള്ളി​യി​ല്‍ അ​ട്ടി​മ​റി വി​ജ​യം നേ​ടു​ക​യും ചെ​യ്‌​തു. തു​ട​ര്‍​ന്ന്‌ കു​ന്നമം​ഗ​ല​ത്ത്‌ എ​ല്‍​ഡി​എ​ഫ്‌ ടി​ക്ക​റ്റി​ല്‍ ര​ണ്ട് ത​വ​ണ കൂ​ടി എം​എ​ല്‍​എ ആ​യി. ല​യ​ന​ത്തി​ന് സി​പി​എ​മ്മും ഇ​ട​തുമു​ന്ന​ണി​യും പ​ച്ച​ക്കൊ​ടി കാ​ണി​ച്ച​താ​യാ​ണ് സൂ​ച​ന.

വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് കൂ​ട്ടാ​യ്‌​മ​ യാ​ഥാ​ര്‍​ഥ്യമാ​ക്കി പ​ര​മാ​വ​ധി സീ​റ്റാ​ണ് ഇ​ട​തുമു​ന്ന​ണി ല​ക്ഷ്യംവയ്ക്കു​ന്ന​ത്‌. ഒ​പ്പം മ​ധ്യ​കേ​ര​ള​ത്തി​ല്‍ കെ.​എം. മാ​ണി​യെ കൂ​ടെക്കൂട്ടി സീ​റ്റ്‌ വ​ര്‍​ധി​പ്പി​ക്കാ​നും എ​ല്‍​ഡി​എ​ഫ്‌ ല​ക്ഷ്യ​മി​ടു​ന്നു. ഇ​തോ​ടെ സം​സ്‌​ഥാ​ന​ത്താ​ദ്യ​മാ​യി ഭ​ര​ണ തു​ട​ര്‍​ച്ച​യും ഇ​ട​തുമു​ന്ന​ണി​യു​ടെ സ്വ​പ്‌​ന​മാ​ണ്. ഈ ​ര​ണ്ട്‌ ല​ക്ഷ്യ​വും യാ​ഥാ​ര്‍​ത്ഥ്യ​മാ​യാ​ല്‍ സി​പി​ഐ മു​ന്ന​ണി വി​ട്ടാ​ലും ക്ഷീ​ണ​മാ​വി​ല്ലെന്നും ഇ​ട​തുനേ​തൃ​ത്വം ക​ണ​ക്കുകൂ​ട്ടു​ന്നു.

Related posts