ലോ​ക​പു​സ്ത​ക ദി​ന​ത്തി​ൽ സു​ഹൃ​ത്തും എ​ഴു​ത്തു​കാ​ര​നു​മാ​യ സു​ബ്ര​ഹ്മ​ണ്യ​ന്‍ കു​റ്റി​ക്കോ​ലി​നെ കാ​ണാ​ന്‍ എം.​വി. ഗോ​വി​ന്ദ​ന്‍ എ​ത്തി

ത​ളി​പ്പ​റ​മ്പ്: ലോ​ക​പു​സ്ത​ക ദി​ന​മാ​യ ഇ​ന്ന​ലെ ത​ന്‍റെ സു​ഹൃ​ത്തും എ​ഴു​ത്തു​കാ​ര​നു​മാ​യ സു​ബ്ര​ഹ്മ​ണ്യ​ന്‍ കു​റ്റി​ക്കോ​ലി​നെ കാ​ണാ​ന്‍ സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം.​വി. ഗോ​വി​ന്ദ​ന്‍ എ​ത്തി. ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നും സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സു​ഹൃ​ത്തും എ​ഴു​ത്തു​കാ​ര​നു​മാ​യ സു​ബ്ര​ഹ്മ​ണ്യ​ന്‍ കു​റ്റി​ക്കോ​ല്‍ ലോ​ക പു​സ്ത​ക ദി​ന​ത്തി​ല്‍ പു​തി​യ നോ​വ​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ വി​വ​രം എം.​വി ഗോ​വി​ന്ദ​ന്‍ അ​റി​യു​ന്ന​ത്.

അ​ന്ത​രി​ച്ച പ്ര​ഫ. ടി.​എം രാ​ജ​ഗോ​പാ​ലി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം സു​ഹൃ​ത്തി​ന്‍റെ കു​റ്റി​ക്കോ​ലി​ലെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു.
വീ​ട്ടി​ലെ​ത്തി​യ എം.​വി ഗോ​വി​ന്ദ​ന് ത​ന്റെ ഭീ​ഷ്മ​രും ശി​ഖ​ണ്ഡി​യും എ​ന്ന നോ​വ​ലി​ന്റെ കോ​പ്പി സു​ബ്ര​ഹ്മ​ണ്യ​ന്‍ ന​ല്‍​കി. ഹൃ​ദ്രോ​ഗം കാ​ര​ണം പ​ത്തു​വ​ര്‍​ഷ​ത്തോ​ള​മാ​യി പൂ​ര്‍​ണ്ണ​മാ​യും ശ​യ്യാ​വ​ലം​ബി​യാ​യ സു​ബ്ര​ഹ്മ​ണ്യ​ന്‍ കു​റ്റി​ക്കോ​ല്‍ കി​ട​ന്നു​കൊ​ണ്ട് മൊ​ബൈ​ല്‍ ഫോ​ണി​ലും ലാ​പ്ടോ​പ്പി​ലു​മാ​യാ​ണ് ര​ച​ന നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

മ​ഹാ​ഭാ​ര​തം ഇ​തി​വൃ​ത്ത​മാ​ക്കി​യു​ള​ള സു​ബ്ര​ഹ്മ​ണ്യ​ന്‍ കു​റ്റി​ക്കോ​ലി​ന്‍റെ നാ​ലാ​മ​ത്തെ നോ​വ​ലാ​ണ് ഖാ​ണ്ഡ​വം. ഇ​വ​യു​ള്‍​പ്പെ​ടെ എ​ട്ടു പു​സ്ത​ക​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts