എം.​വി. ശ്രേ​യാം​സ്ക​മാ​ർ എം​പി​യു​ടെ സ്വ​ന്തം ത​ട്ട​കം! വ​യ​നാ​ട്ടി​ൽ ന​ട​ന്ന​തു എ​ൽ​ജെ​ഡി സം​സ്ഥാ​ന നേ​തൃ​ത്വം പ്ര​തീ​ക്ഷി​ക്കാ​ത്ത നീ​ക്കം

ക​ൽ​പ്പ​റ്റ: എ​ൽ​ജെ​ഡി​ക്കു​ള്ളി​ൽ വ​യ​നാ​ട്ടി​ൽ ന​ട​ന്ന​തു സം​സ്ഥാ​ന നേ​തൃ​ത്വം പ്ര​തീ​ക്ഷീ​ക്കാ​ത്ത നീ​ക്കം. പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എം.​വി. ശ്രേ​യാം​സ്ക​മാ​ർ എം​പി​യു​ടെ സ്വ​ന്തം ത​ട്ട​ക​മാ​യ വ​യ​നാ​ട്ടി​ൽ​നി​ന്നു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. വ​ർ​ക്കി​യ​ട​ക്കം പ്ര​മു​ഖ​രാ​ണ് എ​ൽ​ജെ​ഡി വി​ട്ട​ത്. മാ​തൃ​പാ​ർ​ട്ടി​യാ​യ ജ​ന​താ​ദ​ൾ സെ​ക്യു​ല​റി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.

കി​സാ​ൻ ജ​ന​ത ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​വി, സെ​ക്ര​ട്ട​റി​മാ​രാ​യ പി.​സി. മാ​ത്യു, എം.​എം. അ​ഗ​സ്റ്റി​ൻ, മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​ഡി. സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​രാ​ണ് എ​ൽ​ജെ​ഡി വി​ട്ട മ​റ്റു പ്ര​മു​ഖ​ർ.

പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ഒ​ന്പ​തി​നു ചേ​ർ​ന്നി​രു​ന്നു. അ​ന്നു ജി​ല്ലാ പ്ര​സി​ഡ​ന്‍റ​ട​ക്ക​മു​ള്ള​വ​ർ മാ​തൃ പാ​ർ​ട്ടി​യി​ലേ​ക്കു തി​രി​ച്ചു​പോ​കു​ന്ന​തു സം​ബ​ന്ധി​ച്ചു സൂ​ച​ന ന​ൽ​കി​യി​രു​ന്നി​ല്ല.

അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ​ട​ക്കം ചി​ല​ർ ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ.​ഏ​ബ്ര​ഹാം മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ഗോ​പി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു എ​ൽ​ജെ​ഡി വി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്.

സം​സ്ഥാ​ന​ത്തു എ​ൽ​ജെ​ഡി അ​പ്ര​സ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​തൃ​പാ​ർ​ട്ടി​യി​ലേ​ക്കു തി​രി​ച്ചു​പോ​കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു വി.​പി. വ​ർ​ക്കി പ​റ​ഞ്ഞു.

Related posts

Leave a Comment