കൂ​ട​ത്താ​യി കൊലപാതക പരന്പര;പൊ​ന്നാ​മ​റ്റം വീ​ടും പ​രി​സ​ര​വും കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി പോ​ലീ​സ്

കൊ​യി​ലാ​ണ്ടി: കൂ​ട​ത്താ​യി കൊല പാതക പരന്പര കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് പൂ​ര്‍​ണ​മാ​യും പൊ​ന്നാ​മ​റ്റം വീ​ടും പ​രി​സ​ര​വും കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി. ഡ്രോ​ണ്‍ സം​വി​ധാ​ന​മു​പ​യോ​ഗി​ച്ചാ​ണ് പ​ക​ര്‍​ത്തി​യ​ത്. ദാ​രു​ണ​മാ​യ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ല്‍ വീ​ടു​ക​ളി​ലെ​യു​ള്‍​പ്പെ​ടെ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ്യ​ക്ത​മാ​കും വി​ധ​മാ​ണ് കാ​മ​റ​യി​ല്‍ ചി​ത്രീ​ക​രി​ച്ച​ത്. കേ​ര​ള​ത്തി​ല്‍ ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഈ ​രീ​തി​യി​ല്‍ കോ​ട​തി​ക്ക് വി​ശ്വാ​സ​മാ​യ രീ​തി​യി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച​ത്.

റൂ​റ​ല്‍ എ​സ്പി​ കെ​.ജി. സൈ​മ​ണി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. ​പൊ​ന്നാ മ​റ്റം വീ​ട്, കൂ​ട​ത്താ​യ് ടൗ​ണ്‍ , പൊ​ന്നാമ​റ്റ​ത്തുനി​ന്ന് മാ​ത്യു മ​ഞ്ചാ​ടി​യു​ടെ വീ​ട് തു​ട​ങ്ങി കേ​സി​ലു​ള്‍​പ്പെ​ട്ട മു​ഴു​വ​ന്‍ പ്ര​ദേ​ശ​ങ്ങ​ളും വി​ശ​ദ​മാ​യി ആ​കാ​ശ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്.​

കൃ​ത്യ​മാ​യ ലോ​ക്കേ​ഷ​ന്‍ മാ​പ്പ് കി​ട്ടാ​നാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വി​ദ​ഗ്ധമാ​യ നീ​ക്കം പോ​ലീ​സ് ന​ട​ത്തി​യ​ത്. കോ​ഴി​ക്കോ​ട് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​ആ​ര്‍​ഹ​രി​ദാ​സ്, എ​സ്‌​ഐ.​പി.​പി.​മോ​ഹ​ന​കൃ​ഷ്ണ​ന്‍ സി​പി​ഒ സി​ഞ്ചു​ദാ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​യി​ലാ​ണ്ടി​യി​ലെ സീ​നി​യ​ര്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ബൈ​ജു എം​പീ​സാ​ണ് പ​ക​ര്‍​ത്തി​യ​ത്.

ജോ​ളി​യ​ട​ക്ക​മു​ള്ള പ്ര​തി​ക​ള്‍​ക്കാ​യി ആ​ളൂ​ര്‍ വാ​ദ​ത്തി​നാ​യി എ​ത്തു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് കേ​സ് കു​റ്റ​മ​റ്റ​താ​ക്കാ​ന്‍ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളി​ലെ​ക്ക് നീ​ങ്ങു​ന്ന​ത്. കോ​ട​തി​യി​ല്‍ വീ​ഡി​യോ ജ​ഡ്ജി​ക്ക് നേ​രി​ട്ട് കാ​ണാ​നാ​വും. സ്ഥ​ലം കാ​ണാ​നും ലൊ​ക്കേ​ഷ​ന്‍ മാ​പ്പി​നും പ്ര​ത്യേ​കം ക​മ്മീ​ഷ​നെ കോ​ട​തി​ക്ക് വയ്​ക്കേ​ണ്ടി വ​രി​ല്ല.

Related posts