മ​ണി​പ്പൂ​രി​ല്‍ സ്ത്രീ​ക​ളെ ന​ഗ്‌​ന​രാ​ക്കി ന​ട​ത്തി​യ സം​ഭ​വം ! കു​റ്റ​വാ​ളി​ക​ള്‍​ക്ക് വ​ധ​ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

മ​ണി​പ്പൂ​രി​ല്‍ ര​ണ്ട് സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി റോ​ഡി​ലൂ​ടെ ന​ട​ത്തി​ച്ച സം​ഭ​വ​ത്തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തി​നു പി​ന്നാ​ലെ കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ഉ​റ​പ്പു ന​ല്‍​കി മ​ണി​പ്പൂ​ര്‍ മു​ഖ്യ​മ​ന്ത്രി എ​ന്‍ ബി​രേ​ന്‍ സിം​ഗ്.

മെ​യ് നാ​ലി​നാ​ണ് ര​ണ്ട് സ്ത്രീ​ക​ളെ ന​ഗ്‌​ന​രാ​ക്കി ന​ട​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​ത്.

മ​നു​ഷ്യ​ത്വ​ത്തി​നെ​തി​രാ​യ കു​റ്റ​കൃ​ത്യ​മാ​ണി​തെ​ന്നും പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ല്‍ വ​സ്തു​ത​യു​ണ്ടെ​ങ്കി​ല്‍ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടി പ​ര​മാ​വ​ധി ശി​ക്ഷ ന​ല്‍​കു​മെ​ന്നും ബി​രേ​ന്‍ സിം​ഗ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ഹീ​ന​മാ​യ കു​റ്റ​കൃ​ത്യ​മാ​ണി​തെ​ന്നും ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര വ​നി​താ​ശി​ശു​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യും ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു.

തീ​ര്‍​ത്തും മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ സം​ഭ​വ​മാ​ണി​തെ​ന്ന് സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ബി​രേ​ന്‍ സിം​ഗു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചെ​ന്നും സ്മൃ​തി ഇ​റാ​നി ട്വീ​റ്റ് ചെ​യ്തു.

അ​ക്ര​മി​ക​ള്‍​ക്കെ​തി​രെ തൗ​ബാ​ല്‍ ജി​ല്ല​യി​ലെ നോ​ങ്പോ​ക്ക് സെ​ക്മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, കൂ​ട്ട​ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം എ​ന്നി​വ​യ്ക്ക് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സി​നെ ഉ​ദ്ധ​രി​ച്ച് വാ​ര്‍​ത്താ ഏ​ജ​ന്‍​സി പി​ടി​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Related posts

Leave a Comment