ഉള്ളി മോഷണം കേരളത്തിലും! മേശയില്‍ നിന്ന് പണം ലഭിച്ചില്ല; നാദാപുരത്ത് ഹോട്ടലില്‍ 10 കിലോ ഉള്ളിയുമായി കള്ളന്‍ മുങ്ങി

നാ​ദാ​പു​രം: നാ​ദാ​പു​രം ടൗ​ണി​ല്‍ ഹോ​ട്ട​ലി​ല്‍ സൂ​ക്ഷി​ച്ച പ​ത്ത് കി​ലോ ഉ​ള്ളി മോ​ഷ​ണം പോ​യി. നാ​ദാ​പു​രം വ​ട​ക​ര റോ​ഡി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ നി​ന്നാ​ണ് ഉ​ള്ളി മോ​ഷ​ണം പോ​യ​ത്. വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ ക​ട തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.

ക​ട​യു​ടെ പി​ന്‍ഭാ​ഗ​ത്തെ ഗ്രി​ല്‍​സ് തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വ് മേ​ശ​യി​ല്‍ നി​ന്ന് പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ഉ​ള്ളി​യു​മാ​യി സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച്ച​യാ​ണ് ഇ​വി​ടെ ഉ​ള്ളി വാ​ങ്ങി​യ​തെ​ന്നും മാ​ര്‍​ക്ക​റ്റി​ല്‍ ഉ​ള്ളി​ക്ക് ക്ഷാ​മം നേ​രി​ടു​ന്ന സ​മ​യ​മാ​യ​തി​നാ​ല്‍ ഏ​റെ ബു​ദ്ധി​മു​ട്ടേ​ണ്ടി വ​ന്നെ​ന്നും ക​ട​യു​ട​മ പ​റ​ഞ്ഞു.

Related posts