സ​വ​ർ​ക്ക​ർ പു​ര​സ്കാ​രം ശശീതരൂരിന്; ​കോ​ൺ​ഗ്ര​സി​ന്‍റെ എ​തി​ർ​പ്പ് ശ​ക്തം; ഒടുവിൽ തരൂരിന്‍റെ നിലപാട് വ്യക്തമാക്കി ഓഫീസ്

ന്യൂ​ഡ​ൽ​ഹി: സ​വ​ർ​ക്ക​ർ പു​ര​സ്കാ​രം ശ​ശി ത​രൂ​ർ ഏ​റ്റു​വാ​ങ്ങു​ന്ന​തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ എ​തി​ർ​പ്പ് ശ​ക്ത​മാ​യ​തോ​ടെ പു​ര​സ്ക്കാ​രം ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്ന് ത​രൂ​രി​ന്‍റെ ഓ​ഫീ​സ്. മ​റ്റൊ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ത​രൂ​ർ കൊ​ൽ​ക്ക​ത്ത​യി​ലേ​ക്കു പോ​യി.

പാ​ർ​ട്ടി​യോ​ട് ആ​ലോ​ചി​ക്കാ​തെ​യാ​ണ് ത​രൂ​ർ അ​വാ​ർ​ഡ് വാ​ങ്ങാ​ൻ ത​യാ​റാ​യ​തെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നി​ല​പാ​ട്. എ​ന്നാ​ൽ അ​വാ​ർ​ഡ് ദാ​ന​ത്തി​ന് ത​രൂ​ർ എ​ത്തു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ പ്ര​തി​ക​രി​ച്ചു.

എ​ച്ച്ആ​ർ​ഡി​എ​സ് ഇ​ന്ത്യ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ രാ​ജ്നാ​ഥ് സിം​ഗാ​ണ് പു​ര​സ്ക്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​ക. ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നാ​യി മാ​ധ്യ​മ​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ത​രൂ​ർ പ്ര​തി​ക​രി​ച്ചി​ല്ല. പി​ന്നീ​ട് ഓ​ഫീ​സ് ആ​ണ് നി​ല​പാ​ട് അ​റി​യി​ച്ച​ത്.

Related posts

Leave a Comment