ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ന​ട​ൻ സി​ദ്ധി​ഖിനെ ചോ​ദ്യം ചെ​യ്തു; പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​യാ​യ ഡോ. ​ഹൈ​ദ​രാ​ലി മൊ​ഴി​മാ​റ്റി പ​റ​ഞ്ഞി​രു​ന്നു


കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ സി​ദ്ധി​ഖി​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു. കേ​സി​ലെ പ്ര​തി പ​ള്‍​സ​ര്‍ സു​നി​യു​ടെ ക​ത്തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു ചോ​ദ്യം.

ദി​ലീ​പി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി ഉ​ട​മ​യു​മാ​യ ഡോ​ക്ട​ര്‍ ഹൈ​ദ​രാ​ലി​യെ​യും അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു.

തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ള്‍​സ​ര്‍ സു​നി ദി​ലീ​പി​നു കൊ​ടു​ക്കാ​നാ​യി ജ​യി​ലി​ല്‍നി​ന്ന് എ​ഴു​തി​യ ര​ണ്ടാ​മ​ത്തെ ക​ത്ത് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.

ഈ ​ക​ത്തി​ല്‍ ദി​ലീ​പി​നെ ഫോ​ണ്‍​വി​ളി​ച്ച വി​വ​ര​ങ്ങ​ള്‍, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​ദ്ധി​ക്കി​നെ ബ​ന്ധ​പ്പെ​ടേ​ണ്ട കാ​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ സൂ​ചി​പ്പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സി​ദ്ധി​ഖിനെ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്ത​ത്.

പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​യാ​യ ഡോ. ​ഹൈ​ദ​രാ​ലി വി​ചാ​ര​ണ ഘ​ട്ട​ത്തി​ല്‍ മൊ​ഴി​മാ​റ്റി പ​റ​ഞ്ഞി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ഴി മാ​റ്റാ​ന്‍ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് സു​രാ​ജ് ഇ​ട​പെ​ടു​ന്ന​തി​ന്‍റെ ഓ​ഡി​യോ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്നി​രു​ന്നു.

Related posts

Leave a Comment