എന്റെ അനുവാദമില്ലാതെ ഡോക്ടര്‍ മാറിടങ്ങളുടെ വലിപ്പം കൂട്ടി ! ബാന്‍ഡേജ് അഴിച്ചു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി; വെളിപ്പെടുത്തലുമായി നടി

ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ തന്റെ അനുവാദമില്ലാതെ മാറിടത്തിന്റെ വലിപ്പം കൂട്ടിയെന്ന ആരോപണവുമായി ഹോളിവുഡ് നടി ഷാരോണ്‍ സ്റ്റോണ്‍.

2001ല്‍ സ്തനാര്‍ബുദത്തിന് പിന്നാലെ രൂപപ്പെട്ട മുഴ നീക്കം ചെയ്യാനായി നടത്തിയ ശസ്ത്രക്രിയ്ക്കിടെയാണ് ഡോക്ടര്‍ തന്റെ മാറിടത്തിന്റെ വലിപ്പം കൂട്ടിയതെന്ന് നടി പറയുന്നു.

ഷാരോണിന്റ ഓര്‍മക്കുറിപ്പുകളുമായി വാനിറ്റി ഫെയര്‍ പുറത്തിറക്കിയ ബ്യൂട്ടി ഓഫ് ലിവിംഗ് ടൈ്വസിലാണ് നടിയുടെ തുറന്നുപറച്ചില്‍.

ബാന്‍ഡേജ് അഴിച്ച് നോക്കിയപ്പോള്‍ ഞാന്‍ വിചാരിച്ചതിനേക്കാള്‍ വലിപ്പം മാറിടങ്ങള്‍ക്കുണ്ടായിരുന്നു. അനുവാദമില്ലാതെ നിങ്ങള്‍ എന്തിനിത് ചെയ്തു എന്ന് ഡോക്ടറോട് ചോദിച്ചു.

എന്നാല്‍, വലിയ മാറിടങ്ങളാണ് നിങ്ങള്‍ക്ക് യോജിക്കുന്നതെന്നും നിങ്ങളുടെ ഇടുപ്പിന്റെ ഭംഗിക്ക് ചേരുന്ന വിധത്തിലാണ് മാറിടങ്ങള്‍ എന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണമെന്നും ഷാരോണ്‍ വെളിപ്പെടുത്തി.

മുമ്പ് ബേസിക് ഇന്‍സ്റ്റിന്‍ക്ട് സംവിധായകന്‍ പോള്‍ വര്‍ഹൂവനെതിരേയും നടി ആരോപണമുന്നയിച്ചിരുന്നു. തന്നെ തെറ്റിദ്ധരിപ്പിച്ച് സംവിധായകന്‍ ലൈംഗിക രംഗം ചിത്രീകരിച്ചുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

ചിത്രത്തില്‍ ഷാരോണ്‍ അവതരിപ്പിച്ച കാതറിന്‍ ട്രാമലിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്ന ഒരു രംഗമുണ്ട്. പ്രശസ്തമായ ആ രംഗം. തന്നെ കബളിപ്പിച്ചാണ് സംവിധായകന്‍ ചിത്രീകരിച്ചതെന്നായിരുന്നു നടിയുടെ ആരോപണം.

Related posts

Leave a Comment