മി​ർ​സ ഫ​ഖ്റു​ൾ ഇ​സ്‌​ലാം ആ​ലം​ഗീ​ർ ബം​ഗ്ലാ​ദേ​ശ് പ്ര​സി​ഡ​ന്‍റ്

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് പ്ര​സി​ഡ​ന്‍റാ​യി ഭ​ര​ണ​ക​ക്ഷി​യാ​യ ബി​എ​ൻ​പി​യി​ലെ മി​ർ​സ ഫ​ഖ്റു​ൾ ഇ​സ്‌​ലാം ആ​ലം​ഗീ​ർ (78) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​ലം​ഗീ​റി​ന് 255 വോ​ട്ടും പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി കേ​ണ​ൽ (റി​ട്ട.) ഒ​ലി അ​ഹ​മ്മ​ദി​ന് 88 വോ​ട്ടും ല​ഭി​ച്ചു. ആ​കെ​യു​ള്ള 349 പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളി​ൽ 343 പേ​ർ വോ​ട്ട് ചെ​യ്തു. ആ​റു പേ​ർ വോ​ട്ട് ചെ​യ്തി​ല്ല.

1991നു​ശേ​ഷം ആ​ദ്യ​മാ​യാ​ണു പ്ര​സി​ഡ​ന്‍റ്സ്ഥാ​ന​ത്തേ​ക്കു വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി മു​ഹ​മ്മ​ദ് ഷ​ഹാ​ബു​ദ്ദീ​ൻ രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ര​സി​ഡ​ന്‍റ്സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

Related posts

Leave a Comment