പതിനെട്ടാമത്തെ അടവുമായി നാരായണന്‍ നായര്‍; ലക്ഷ്മി നായര്‍ ആത്മഹത്യ ചെയ്താല്‍ നിങ്ങള്‍ എന്തു ചെയ്യും ?

narayanലക്ഷ്മി നായരുടെ രാജിയില്‍ നിന്നും കാര്യങ്ങള്‍ വഴിമാറ്റി വിടാന്‍ പതിനെട്ടടവും പയറ്റി ലോ അക്കാദമി ഡയറക്ടറും ലക്ഷ്മിയുടെ പിതാവുമായിരുന്ന നാരായണന്‍ നായര്‍. ലോ അക്കാദമി സ്ഥാനത്തു നിന്ന് ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെടില്ലെന്ന് പറഞ്ഞ നാരായണന്‍ നായര്‍ ലക്ഷ്മി ആത്മഹത്യ ചെയ്താല്‍ നിങ്ങളെന്തു ചെയ്യുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്.

27 വര്‍ഷമായി ലോ അക്കാദമിയില്‍ അധ്യാപന ജോലിയിലേര്‍പ്പെട്ടിരിക്കുന്ന ആളാണ് ലക്ഷ്മി. അഞ്ചു വര്‍ഷം മാറ്റി നിര്‍ത്തുന്നതില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ സാധ്യമല്ല. ഒരാളെ ഇതില്‍ കൂടുതല്‍ നാണം കെടുത്താന്‍ കഴിയില്ലെ്ന്നും നാരായണന്‍ നായര്‍ പറഞ്ഞു. ഇപ്പോള്‍ സമരത്തിലുള്ള വിദ്യാര്‍ഥികളില്‍ നിന്നും പ്രതിഷേധമുണ്ടാകുമെന്ന ഭയത്താല്‍  ലോ അക്കാദമി അനശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. എസ്എഫ്‌ഐയുമായുള്ള ഒത്തുതീര്‍പ്പ് പ്രകാരം ഇന്നായിരുന്നു അക്കാദമി തുറക്കേണ്ടിയിരുന്നത്. പ്രശ്‌ന പരിഹാരത്തിനു പകരം പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടാന്‍ മാനേജ്‌മെന്റ് ശ്രമിക്കുകയാണെന്നാണ് വിദ്യാര്‍ഥികള്‍ പ്രതികരിച്ചത്. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാകാതെ സമരത്തില്‍ നിന്നു പിന്മാറില്ലെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

അഞ്ചുവര്‍ഷത്തേക്ക് ലക്ഷ്മിനായരെ കോളേജിന്റെ എല്ലാ ചുമതലകളില്‍നിന്ന മാറ്റിയ സാഹചര്യത്തില്‍ സമരം തുടരേണ്ട സാഹചര്യമില്ലെന്നായിരുന്നു എസ്എഫ്‌ഐയുടെ നിലപാട്.സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഇന്നലെ  നടത്തിയ ചര്‍ച്ചയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ക്ഷുഭിതനായി ഇറങ്ങിപ്പോയതോടെയാണ് സമവായ സാധ്യതകള്‍ മറുകര കാണാഞ്ഞത്. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച ക്ലാസ് തുടങ്ങുമെന്ന് മാനേജ്‌മെന്റ് പ്രഖ്യാപിക്കുകയായിരുന്നു. മറ്റു വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായ സമരം തുടരുന്നതിനിടയില്‍  വിദ്യാര്‍ഥികളെ ക്ലാസിലെത്തിക്കാന്‍ എസ്എഫ്‌ഐ ശ്രമിക്കുകയും ചെയ്തു.

Related posts