സസ്രിയ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു?

nasriyaമലയാളത്തിന്റെ പ്രിയ നടി നസ്രിയ നസീം വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഫഹദ് ഫാസിലിനെ വിവാഹം ചെയ്തതോടെ നസ്രിയ അഭിനയജീവിതത്തോട് താല്ക്കാലികമായി വിടപറഞ്ഞിരുന്നു. കുടുംബിനിയുടെ റോളില്‍ ഒതുങ്ങിയെങ്കിലും താല്പര്യമുള്ളപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ ഫഹദ് അനുവാദം നല്കിയിരുന്നു. ഇപ്പോള്‍ നസ്രിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് അഭിനയലോകത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള അഭ്യൂഹത്തിനു കാരണം.

നസ്രിയ സാരിയിലുളള ചിത്രങ്ങളാണ് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തത്. പല പോസുകളില്‍ നില്‍ക്കുന്ന ചിത്രങ്ങളില്‍ നസ്രിയ മെലിഞ്ഞിട്ടുണ്ടെന്നു കാണാം. വിവാഹ ശേഷം നസ്രിയ തടിച്ചിരുന്നു. നസ്രിയയുടെ ഫേസ്ബുക്ക് ചിത്രങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു. 1.70 ലൈക്കുകളാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചത്. എന്നാല്‍, സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും നസ്രിയ മനസുതുറന്നിട്ടില്ല ഇതുവരെ.

Related posts