സ്ത്രീയും പ്രകൃതിയും ഒന്നാണ്, അവതരണത്തിലെ പുതുമകൊണ്ട് നോബിള്‍ പീറ്ററിന്റെ ആല്‍ബം ശ്രദ്ധേയമാകുന്നു

lights mmainസ്ത്രീയും പ്രകൃതിയും ഒന്നാണെന്ന സങ്കല്‍പ്പത്തെ ആധാരമാക്കി തയ്യാറാക്കിയ ലൈറ്റ്‌സ് എന്ന പുതിയ വീഡിയോ ആല്‍ബം ശ്രദ്ധ നേടുന്നു. യുവസംഗീതസംവിധായകനായ നോബിള്‍ പീറ്ററാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിയേയും സ്ത്രീയേയും ഒരു സങ്കല്‍പ്പത്തിന് കീഴില്‍ കൊണ്ടുവരുന്നതിലൂടെ സമകാലിക യാഥാര്‍ത്ഥ്യങ്ങളിലേക്ക് കൂടി വീഡിയോ ചെന്നെത്തുന്നു.

ഫിലിം നൈറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ആല്‍ബത്തിന്റെ ഛായാഗ്രാഹണം ഷിനൂബ് ടി ചാക്കോയാണ്. ഷിറിന്‍ റിയാസുദ്ദീനാണ് ഗാനം ആലപിച്ചിരിക്കുന്നത്. നോബിള്‍ പീറ്റര്‍ തന്നെയാണ് സംഗീതസംവിധാനം. വീഡിയോ കാണാം

Related posts