ഇന്തോനേഷ്യയിലെ കത്തീഡ്രലിൽ ആക്രമണം നടത്തിയത് ഐഎസ് ബന്ധമുള്ള ദമ്പതികൾ; ഇ​​​​വ​​​​ർ വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ​​​​ത് ആ​​​​റു മാ​​​​സം മുമ്പ്‌

മ​​​​കാ​​​​സാ​​​​ർ: ഓ​​​​ശാ​​​​ന​​​​ഞാ​​​​യ​​​​ർ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കി​​​​ടെ ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ചാ​​​​വേ​​​​ർ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത് ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ദ​​​​ന്പ​​​​തി​​​​ക​​ൾ.

മ​​​​കാ​​​​സാ​​​​റി​​​​ലെ സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് ഓ​​​ഫ് ജീ​​​സ​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ന​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 20 പേ​​​​ർക്കു പ​​​​രി​​​​ക്കേ​​​​റ്റിരുന്നു. ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ന്‍റെ​​​​യും സ​​​​മീ​​​​പ​​​​മു​​​​ള്ള കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ​​​​യും ജ​​​​ന​​​​ലു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നു.

മ​​​​കാ​​​​സാ​​​​ർ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ലു​​​​ക്മാ​​​​ൻ, ദേ​​​​വി എ​​​​ന്നി​​​​വ​​​​രാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് ഇ​​​​വ​​​​രു​​​​ടെ അ​​​​യ​​​​ൽ​​​​വാ​​​​സി​​​​ക​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു. 23ഉം 26​​​​ഉം വയസ് പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​രാ​​​​ണു ദ​​​​ന്പ​​​​തി​​​​ക​​ൾ.

ആ​​​​റു മാ​​​​സം മു​​​​ന്പാ​​​​ണ് ഇ​​​​വ​​​​ർ വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ​​​​ത്. ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ലേ​​ക്കു പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച ദ​​​​ന്പ​​​​തി​​​​ക​​ളെ സു​​​​ര​​​​ക്ഷാ ഗാ​​​​ർ​​​​ഡു​​​​ക​​​​ൾ ത​​​​ട​​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ഷ​​​​ർ​​​​കു​​​​ക്ക് ബോം​​​​ബ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ന​​​​ട​​​​ത്തി​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ഇ​​​​രു​​​​വ​​​​രും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഉ​​​​ഗ്ര​​​​സ്ഫോ​​​​ട​​​​നം ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​യി​​​​രു​​​​ന്നു പ്ര​​​​ഷ​​​​ർ​​​​കു​​​​ക്ക​​​​ർ ബോം​​​​ബ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത്.

ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ജ​​​മാ അ​​​​ൻ​​​​ഷാ​​​​റു​​​​ത്ത് ദൗ​​​​ള എ​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​യി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ് ദ​​​​ന്പ​​​​തി​​​​മാ​​​​ർ.

2019ൽ ​​​​ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ലെ സു​​​​ലു ഔ​​​​വ​​​​ർ ലേ​​​​ഡി ഓ​​​​ഫ് മൗ​​​​ണ്ട് കാ​​​​ർ​​​​മ​​​​ൽ ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ 23 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ‌​​​​ട്ട ചാ​​​​വേ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള​​​​വ​​​​​​​​രാ​​​​​​​​ണ് മ​​​​കാ​​​​സാ​​​​റി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​യി ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ പോ​​​​ലീ​​​​സ് ചീ​​​​ഫ് ലി​​​​സ്റ്റ്യോ സി​​​​ജി​​​​റ്റ് പ്ര​​​​ബോ​​​​വോ പ​​​​റ​​​​ഞ്ഞു.

ചാ​​​​വേ​​​​റു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള നാ​​​​ലു ഭീ​​​​ക​​​​ര​​​​രെ ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​ൻ പോ​​​​ലീ​​​​സി​​​​ന്‍റെ ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ സം​​​​ഘ​​​​മാ​​​​യ ഡെ​​​​ൻ​​​​സ​​​​സ് 88 ഞാ​​​​യ​​​​റാ​​​​ഴ്ച അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.

ജ​​​​മാ അ​​​​ൻ​​​​ഷാ​​​​റു​​​​ത്ത് ദൗ​​​​ള ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ൽ നി​​​​ര​​​​വ​​​​ധി ചാ​​​​വേ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

2018ൽ ​​​ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ ന​​​ഗ​​​ര​​​മാ​​​യ സു​​​ര​​​ബാ​​​യ​​​യി​​​ലെ മൂ​​​ന്നു ക​​​ത്തോ​​​ലി​​​ക്കാ പ​​​ള്ളി​​​ക​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത് ജ​​​മാ അ​​​ൻ​​​ഷാ​​​റു​​​ത്ത് ദൗ​​​ള​​​യാ​​​യി​​​രു​​​ന്നു. 15 നാ​​​ട്ടു​​​കാ​​​രും 13 ചാ​​​വേ​​​റു​​​ക​​​ളും അ​​​ന്ന് കൊ​​​ല്ല​​​പ്പെ​​​ട്ടു.

2019ൽ ​​​ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ ജോ​​​ലോ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ജ​​​മാ അ​​​ൻ​​​ഷാ​​​റു​​​ത്ത് ദൗ​​​ള ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 20 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

 

Related posts

Leave a Comment