കൊറോണ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും കടയുടമയുടെ ഈ തീരുമാനം നല്‍കുന്ന ആശ്വസം ചെറുതല്ല!. സാന്ത്വനവുമായി യുവ വ്യവസായി

ഹ​രി​പ്പാ​ട്: ആ​പ​ത്തുകാ​ല​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​ന്ത്വ​ന​വു​മാ​യി യു​വ വ്യ​വ​സാ​യി.

പ​ല്ല​ന ല​ബ്ബ​യു​ടെ പ​റ​ന്പി​ൽ നൗ​ഷ​ാദ് എ​ന്ന മ​നു​ഷ്യ സ്നേ​ഹി കു​റ്റി​ക്കാ​ട് ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള ത​ന്‍റെ കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന മു​പ്പ​തോ​ളം ആ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​ഞ്ച് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വാ​ട​ക വാ​ങ്ങാ​തെ യാണ് അ​വ​രു​ടെ വി​ഷ​മ വേ​ള​യി​ൽ കൈത്താങ്ങാ​കു​ന്ന​ത്.

കൊ​റോ​ണ വ്യാ​പ​ന കാ​ല​ത്ത് ജോ​ലി ന​ഷ്ട​പ്പെ​ട്ട് ജീ​വി​ക്കാ​ൻ പോ​ലും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ക​ട​യു​ട​മ​യു​ടെ ഈ ​തീ​രു​മാ​നം ന​ൽ​കു​ന്ന ആ​ശ്വ​സം ചെ​റു​ത​ല്ല.

നൗ​ഷാ​ദി​ന്‍റെ ഈ ​പു​ണ്യ പ്ര​വൃത്തി​യി​ൽ അ​തിഥി തൊ​ഴി​ലാ​ളി​ക​ളും സ്ഥാ​പ​ന ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും പൊ​തു​സ​മൂ​ഹ​വും ഏ​റെ സ്നേ​ഹ​ത്തോ​ടെ​യും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു .മാ​സം നാ​ൽ​പ​തി​നാ​യി​രം രൂ​പ​യാ​ണ് വാ​ട​ക​യി​ന​ത്തി​ൽ ല​ഭി​ച്ചുകൊ​ണ്ടി​രു​ന്ന​ത്.

ഇതര ​സം​സ്ഥാന ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി​ക്ക് പോ​കാ​ൻ പ​റ്റു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്ന സ​മ​യം വ​രെ​യും അ​വ​രെ സം​ര​ക്ഷി​ക്കു​മെ​ന്നു ലോ​ക​മാ​ക​മാ​നം വി​ഷ​മ വേ​ള​യി​ൽ ക​ട​ന്നുപോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്നാ​ൽ ക​ഴി​യു​ന്ന സ​ഹാ​യം ചെ​യ്യു​മെ​ന്നും നി​റ​ഞ്ഞ മ​നസോടെ നൗ​ഷാ​ദ് പ​റ​ഞ്ഞു.​

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന പ​ല്ല​ന എ​ൽ പി ​സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് കു​ഞ്ഞി​ന്‍റെ​യും ഫാ​ത്തി​മ ബീ​വി​യു​ടെ മ​ക​നാ​ണു നൗഷാദ്.

സൗ​ദി അ​റേ​ബ്യ​യി​ലെ വ്യവ​സാ​യ​ത്തോ​ടൊ​പ്പം ഹ​രി​പ്പാ​ട്ടും അ​ന്പ​ല​പ്പു​ഴ​യി​ലും മെ​ഡി​ക്ക​ൽ പോ​യി​ന്‍റ് എ​ന്ന സ്ഥാ​പ​ന​വും ന​ട​ത്തി വ​രു​ന്നു.​ നി​ര​വ​ധി സ​ന്ന​ദ്ധ സേ​വ​ന സം​ഘ​ട​ന​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ത​ണ​ലാ​യി നി​ൽ​ക്കു​ന്ന നൗ​ഷാ​ദി​നൊ​പ്പം ഭാ​ര്യ സ​ലീ​ന​യും മ​ക്ക​ളാ​യ ആ​യി​ഷ, മു​ഹ​മ്മ​ദ് യാ​സീ​ൻ, ഫാ​ത്തി​മ എ​ന്നി​വ​രു​മു​ണ്ട്.

Related posts

Leave a Comment