ത​ളി​പ്പ​റ​മ്പിൽ ന​വ​കേ​ര​ള സ​ദ​സ് സി​പി​ഐ ബ​ഹി​ഷ്ക​രി​ക്കും; ത​ളി​പ്പ​റ​മ്പ് ലോ​ക്ക​ൽ ക​മ്മി​റ്റി​യാ​ണ് ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത്


ത​ളി​പ്പ​റ​മ്പ്: ഇ​ന്ന് വൈ​കു​ന്നേ​രം ത​ളി​പ്പ​റ​മ്പ് ഉ​ണ്ട​പ്പ​റ​മ്പ് മൈ​താ​ന​ത്തി​ൽ ന​ട​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സി​ല്‍നി​ന്ന് സി​പി​ഐ ത​ളി​പ്പ​റ​മ്പ് ലോ​ക്ക​ല്‍ ക​മ്മ​റ്റി വി​ട്ടു​നി​ല്‍​ക്കും.

ന​വ​കേ​ര​ള സ​ദ​സ് സം​ബ​ന്ധി​ച്ച് വീ​ട്ടു​മു​റ്റ സ​ദ​സും വി​ളം​ബ​ര ജാ​ഥ​ക​ളും മ​റ്റ് അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും ന​ട​ത്തി​യ​പ്പോ​ൾ ഇ​തേ​ക്കു​റി​ച്ചു​ള്ള ഒ​രു കാ​ര്യ​ങ്ങ​ളും ത​ളി​പ്പ​റ​മ്പ് ലോ​ക്ക​ല്‍ ക​മ്മ​റ്റി​യെ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്നും സി​പി​എം പ​രി​പാ​ടി​യാ​യാ​ണ് ന​വ​കേ​ര​ള സ​ദ​സി​ന്‍റെ അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​തെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ന​വ​കേ​ര​ള സ​ദ​സു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ക​മ്മിറ്റി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ല്‍ അം​ഗം കെ. ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം ക​മ്മ​ിറ്റി ഉ​ള്‍​പ്പെ​ടെ മ​റ്റെ​ല്ലാ ക​മ്മ​ിറ്റി​ക​ളും ന​വ​കേ​ര​ള സ​ദ​സു​മാ​യി സ​ഹ​ക​രി​ക്കും. കെ. ​മു​ര​ളീ​ധ​ര​ന്‍ സി​പി​എം വി​ട്ട് സി​പി​ഐ​യി​ല്‍ ചേ​ര്‍​ന്ന​തി​ന് ശേ​ഷം ഇ​വി​ടെ സി​പി​എം-​സി​പി​ഐ ക​ക്ഷി​ക​ള്‍ ത​മ്മി​ല്‍ നി​ര​ന്ത​ര​മാ​യി ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.

സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ മ​ര്‍​ദിച്ച​താ​യി ആ​രോ​പി​ച്ച് കെ.​ മു​ര​ളീ​ധ​ര​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പോ​ലീ​സി​നെ​തി​രേ സി​പി​ഐ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ര്‍​ച്ച് ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment