മ​ഹാ​രാ​ഷ്ട്ര​യി​ൽ 27 കാ​ര​നെ ന​ക്‌സലു​ക​ൾ വെ​ടി​വെ​ച്ചു കൊ​ന്നു; ഇ​ത് ഈ ​ആ​ഴ്ച ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​കം

 മ​ഹാ​രാ​ഷ്‌ട്ര: കി​ഴ​ക്ക​ൻ മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ​ഡ്ചി​രോ​ളി ജി​ല്ല​യി​ൽ 27കാ​ര​ൻ ന​ക്‌സലു​ക​ളു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ചു. പൊ​ലീ​സ് ഇ​ൻ​ഫോ​ർ​മ​റാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് യു​വാ​വി​നെ ന​ക്‌സലു​ക​ൾ വ​ക​വ​രു​ത്തി​യ​ത്. അ​ഹേ​രി ത​ഹ​സി​ൽ ക​പെ​വ​ഞ്ച ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന രാം​ജി അ​ത്റാ​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഈ​യാ​ഴ്ച മാ​ത്രം ന​ക്‌സലു​ക​ൾ ന​ട​ത്തു​ന്ന ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​ക​മാ​ണി​തെ​ന്ന് പൊ​ലീ​സ്. യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം അ​ക്ര​മി​ക​ൾ കൈ​കൊ​ണ്ട് എ​ഴു​തി​യ ഒ​രു കു​റി​പ്പ് കൂ​ടി വെ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു.

രാം​ജി അ​ത്‌​റാം ഒ​രു പൊ​ലീ​സ് ഇ​ൻ​ഫോ​ർ​മ​റാ​ണ്, ഇ​യാ​ൾ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ഒ​രു ഏ​റ്റു​മു​ട്ട​ൽ ന​ട​ന്നെ​ന്നും വെ​ടി​വെ​പ്പി​ൽ ഒ​രു വ​നി​താ ന​ക്‌സൽ കൊ​ല്ല​പ്പെ​ട്ടെ​ന്നു​മാ​യി​രു​ന്നു കു​റി​പ്പി​ലെ സ​ന്ദേ​ശം.

അ​തേ​സ​മ​യം ന​ക്‌സലു​ക​ൾ ഉ​ന്ന​യി​ക്കു​ന്ന അ​വ​കാ​ശ​വാ​ദം പോ​ലീ​സ് ത​ള്ളി. ഇ​യാ​ൾ ഇ​ൻ​ഫോ​ർ​മ​റാ​ണെ​ന്ന ആ​രോ​പ​ണം നു​ണ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ത്തി​ൽ പ​റ​യു​ന്ന ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത് 14 മാ​സം മു​മ്പാ​ണെ​ന്നും പൊ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment