വില്ലേജ് ഓഫീസ് വരാന്തയിൽ മധ്യവയസ്കൻ തൂങ്ങിമരിച്ച സംഭവം; പ്ര​ദേ​ശ​വാ​സി​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പു​മാ​യി ബ​ന്ധു​ക്ക​ൾ

കി​ഴ​ക്ക​മ്പ​ലം: പ​ട്ടി​മ​റ്റ​ത്ത് വി​ല്ലേ​ജ് ഓഫീ​സ് വ​രാ​ന്ത​യി​ൽ പ​ട്ടി​ക​ജാ​തി​ക്കാ​ര​നാ​യ വി​ക​ലാം​ഗ​ൻ തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പു​മാ​യി ബ​ന്ധു​ക്ക​ൾ രം​ഗ​ത്ത്.​ പ​ട്ടി​മ​റ്റം നീ​ലി​മ​ല ഭാ​സ്ക്ക​ര (68) നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ൽ നി​ന്നു​മാ​ണ് മ​ര​ണ​ത്തി​നു കാ​ര​ണം പ്ര​ദേ​ശ​വാ​സി​യാ​ണെ​ന്ന് പ​റ​യു​ന്ന കു​റി​പ്പ് ല​ഭി​ച്ച​തെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

ഭാ​സ്ക്ക​ര​നും പ്ര​ദേ​ശ​വാ​സി​യും ത​മ്മി​ൽ ഭൂ​മി സം​ബ​ന്ധ​മാ​യ ത​ർ​ക്കം നേ​ര​ത്തെ നി​ല​നി​ന്നി​രു​ന്നു.​ ഇ​ത് സം​ബ​ന്ധി​ച്ച് ഭാ​സ്ക്ക​ര​ന്റെ കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്ന​തി​ങ്ങ​നെ: 1991ലാ​ണ് സ​മീ​പ​വാ​സി​യാ​യ ആ​ൾ​ക്ക് അ​ഞ്ച് സെ​ന്‍റ് സ്ഥ​ലം ഭാ​സ്ക്ക​ര​ൻ വി​റ്റ​ത്. പ​ട്ട​യ​മി​ല്ലാ​ത്ത ഭൂ​മി​യാ​യി​രു​ന്നു ഭാ​സ്ക്ക​ര​ൻ ന​ൽ​കി​യ​ത്.​

2008 ൽ ​സ്ഥ​ല​ത്തി​ന്‍റെ കൈ​വ​ശ രേ​ഖ ല​ഭി​ച്ച​തു​മു​ത​ൽ സ​മീ​പ​വാ​സി ഭാ​സ്ക്ക​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തി​രി​ല്ലാ​ത്ത ഭൂ​മി​യാ​യ​തി​നാ​ൽ ഇ​ത് അ​ള​ന്ന് തി​രി​ക്കു​ന്ന​ത് പ്ര​യാ​സ​മാ​യി​രു​ന്നു.​ ഇ​ത് മു​ത​ലെ​ടു​ത്ത സ​മീ​പ​വാ​സി പ​ട്ട​യ​മി​ല്ലാ​ത്ത ഭൂ​മി ത​ന്ന​തി​നെ ചോ​ദ്യം ചെ​യ്ത് അ​തി​ന​ടു​ത്തു​ള്ള അ​ഞ്ച് സെ​ന്‍റ് സ്ഥ​ലം കൂ​ടി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭാ​സ്ക്ക​നെ നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്നു.​ ഇ​ത് സം​ബ​ന്ധി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ഇ​രു​വ​രും ത​മ്മി​ൽ കേ​സ് ന​ട​ന്നി​രു​ന്നു.​

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ കു​ന്ന​ത്തു​നാ​ട് പോ​ലീ​സി​ലും എ​സ്പി ഓ​ഫീ​സി​ലും സ​മീ​പ​വാ​സി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് ഇ​രു​കൂ​ട്ട​രെ​യും വി​ളി​ച്ചി​ച്ച് ത​ർ​ക്കം പ​രി​ഹ​രി​ച്ച് വി​ട്ടി​രു​ന്നു.​എ​ന്നാ​ൽ തു​ട​ർ​ന്നും ഭാ​സ്ക്ക​ര​നെ ഇ​യാ​ൾ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.

നി​ര​ന്ത​രം ഭൂ​മി സം​ബ​ന്ധി​ച്ച് ഭാ​സ്ക്ക​ര​നു മേ​ൽ സ​മീ​പ​വാ​സി സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്ന​ത് മാ​ന​സി​ക​മാ​യി ഭാ​സ്ക്ക​ര​നെ ത​ള​ർ​ത്തി​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​ക്കി​ട​യാ​യ​ത് സ​മീ​പ​വാ​സി​യു​ടെ എ​തി​ർ​പ്പും അ​ധി​ക്ഷേ​പ​വും ഭീ​ഷ​ണി​യു​മാ​ണെ​ന്നാ​ണ് കു​റി​പ്പി​ലു​ള്ള​ത്.

Related posts