അ​മ്മ അ​റി​യാ​തെ ഒ​ന്നും സം​ഭ​വി​ക്കി​ല്ല ! നീനുവിന്റെ വെളിപ്പെടുത്തലില്‍ അമ്മ രഹ്നയെ പ്രതിചേർത്തേക്കും

കോ​ട്ട​യം: കെ​വി​ൻ വ​ധ​ക്കേ​സി​ൽ നീ​നു​വി​ന്‍റെ അ​മ്മ ര​ഹ്ന​യെ പ്ര​തി ചേ​ർ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി സൂ​ച​ന. ഇ​ന്നു ര​ഹ്ന​യെ ചോ​ദ്യം ചെ​യേ​ത്ക്കു​മെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ൽ അ​റ​സ്റ്റു​ണ്ടാ​യേ​ക്കു​മെ​ന്നു​മാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്.

കെ​വി​നെ വ​ക വ​രു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ൽ പ്ര​ധാ​നി ര​ഹ്ന​യാ​യി​ട്ടും ഇ​തു​വ​രെ അ​വ​രെ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. പോ​ലീ​സ് മ​ന:​പൂ​ർ​വ​മാ​ണ് ര​ഹ്ന​ന​യെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

ര​ഹ്ന​യു​ടെ പോ​ലീ​സ് ബ​ന്ധം ഉ​പ​യോ​ഗി​ച്ച് കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​യ​തെ​ന്നും ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. ത​ന്‍റെ അ​മ്മ​യാ​ണ് ഗൂ​ഢാ​ലോ​ച​ന​യു​ടെ മു​ഖ്യ ക​ണ്ണി​യെ​ന്ന് കെ​വി​ന്‍റെ ഭാ​ര്യ നീ​നു​വും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. അ​മ്മ അ​റി​യാ​തെ ഒ​ന്നും സം​ഭ​വി​ക്കി​ല്ല എ​ന്നാ​ണ് നീ​നു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ര​ണ്ടു ത​വ​ണ ര​ഹ്ന മാ​ന്നാ​ന​ത്ത് എ​ത്തി​യ​താ​യി അ​യ​ൽ​വാ​സി​ക​ളും മൊ​ഴി ന​ല്കി​യി​രു​ന്നു. ഇ​തോ​ട്െ പോ​ലീ​സ് ര​ഹ്ന​യെ​ക്കൂ​ടി പ്ര​തി ചേ​ർ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​യി​രു​ന്നു.

ഇ​ന്നു​ച്ച​യ്ക്കു മു​ൻ​പ് ര​ഹ്ന​ന​യോ​ട് അ​ന്വേ​ഷ​ണം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മു​ന്പാ​കെ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ന​ല്കി​യ​താ​യാ​ണ് അ​റി​യു​ന്ന​ത്. കെ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ ര​ഹ്ന പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് തെ​ൻ​മ​ല​യി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ട്.

ര​ഹ്ന​ന​യു​ടെ ഭ​ർ​ത്താ​വ് ചാ​ക്കോ​യെ അ​റ​സ്റ്റു ചെ​യ്യു​ന്ന​തി​നു തൊ​ട്ടു​മു​ൻ​പ് ഇ​രു​വ​രും ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്നു. ചാ​ക്കോ​യെ അ​റ​സ്റ്റു ചെ​യ്ത​തോ​ടെ​യാ​ണ് ര​ഹ്ന ഒ​ളി​വി​ൽ പോ​യ​ത്.

Related posts