കോട്ടയത്ത് വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് പോലീസുകാരൻ മരിച്ചു; സംഭവം ഇന്ന് പുലര്‍ച്ചെ നാഗമ്പടം ബസ് സ്റ്റാന്‍ഡിന് മുന്നില്‍

കോ​ട്ട​യം: വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ ബൈ​ക്കി​ടി​ച്ചു മ​രി​ച്ചു. കോ​ട്ട​യം ഈ​സ്റ്റ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പാ​ന്പാ​ടി കു​റി​യ​ന്നൂ​ർ​കു​ന്നേ​ൽ വി​ജ​യ​ന്‍റെ മ​ക​ൻ കെ.​വി. അ​ജേ​ഷ് (43) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നേ​മു​ക്കാ​ലി​ന് നാ​ഗ​ന്പ​ടം ബ​സ് സ​റ്റാ​ൻ​ഡി​നു മു​ന്നി​ലാ​ണ് അ​പ​ക​ടം. അ​ജേ​ഷും സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ ബി​നോ​യി​യും ബൈ​ക്ക് പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു. ഈ ​സ​മ​യം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തു നി​ന്നെ​ത്തി​യ ബൈ​ക്ക് നി​ർ​ത്താ​നാ​യി അ​ജേ​ഷ് എ​യ്ഡ് പോ​സ്റ്റി​നു മു​ന്നി​ൽ നി​ന്ന് ബൈ​ക്കി​നു കൈ​കാ​ണി​ച്ചു. എ​ന്നാ​ൽ ബൈ​ക്ക് നി​ർ​ത്താ​തെ അ​ജേ​ഷി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു പോ​യ അ​ജേ​ഷ് എ​യ്ഡ് പോ​സ്റ്റി​ന്‍റെ ഭി​ത്തി​യി​ൽ ത​ല​യി​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ പോ​ലീ​സ് അ​റ്സ​റ്റു ചെ​യ്തു. പെ​രു​ന്പാ​യി​ക്കാ​ട് എ​സ്എ​ച്ച് മൗ​ണ്ട് പു​ത്ത​ൻ​പ​റ​ന്പി​ൽ സി​നി​ൽ ബി​ജു (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ടി​ച്ച ബൈ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

പാ​ലാ സ്റ്റേ​ഷ​നി​ൽ നി​ന്ന് ഒ​രാ​ഴ്ച മു​ൻ​പാ​ണ് അ​ജേ​ഷ് കോ​ട്ട​യം ഈ​സ്റ്റി​ൽ എ​ത്തി​യ​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. ഭാ​ര്യ: സി​നി. സം​സ്കാ​രം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് പാ​ന്പാ​ടി എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും.

Related posts