നീ​റ്റ് വി​ജ്ഞാ​പ​ന​മാ​യി; മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​പ​രീ​ക്ഷ മെ​യ് ഏ​ഴി​ന്; പ​രീ​ക്ഷ​യ്ക്ക് മാ​ര്‍​ച്ച് ഒ​ന്ന് വ​രെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം

neetകോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള നാ​ഷ​ണ​ല്‍ എ​ലി​ജി​ബി​ലി​റ്റി കം ​എ​ന്‍​ട്ര​ന്‍​സ് ടെ​സ്റ്റി​ന് (നീ​റ്റ്) ​വി​ജ്ഞാ​പ​ന​മാ​യി. എം​ബി​ബി​എ​സ്/​ബി​ഡി​എ​സ് പ്ര ​വേ​ശ​ന പ​രീ​ക്ഷ മെ​യ് ഏ​ഴി​ന് ന​ട​ക്കും. സി​ബി​എ​സ്ഇ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് മാ​ര്‍​ച്ച് ഒ​ന്ന് വ​രെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം . ഓ​ണ്‍​ലൈ​ന്‍ ആ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് ആ​ധാ​ര്‍ കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. വി​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്ക് പാ​സ്‌​പോ​ര്‍​ട്ട് ന​മ്പ​റും ആ​വ​ശ്യ​മാ​ണ്. ജ​ന​റ​ൽ, ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് 1,400 രൂ​പ​യും എ​സ്.​സി/​എ​സ്.​ടി, ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് 750 രൂ​പ​യു​മാ​ണ് അ​പേ​ക്ഷാ ഫീ​സ്. കൂ​ട​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.cbseneet.nic.in എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.

Related posts