നീ​റ്റ​ലാ​യി നീ​റ്റ് ! നീറ്റ് പരീക്ഷയ്ക്കെത്തിയ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ടി​വ​സ്ത്രം അ​ഴി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ വ്യാപക പ്രതിഷേധം; ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി റി​പ്പോ​ർ​ട്ട് ന​ല്കി

neet-prathishedmaക​ണ്ണൂ​ർ: നീ​റ്റ് പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ അ​ഴി​ച്ചു പ​രി​ശോ​ധി​ച്ച സം​ഭ​വ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ശി​വ​വി​ക്രം സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് ന​ല്കി. പോ​ലീ​സ് സ്വ​മേ​ധ​യാ അ​ന്വേ​ഷി​ച്ചാ​ണ് റി​പ്പോ​ർ​ട്ട് ന​ല്കി​യ​ത്. സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് സി​ബി​എ​സ്ഇ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​റി​ൽ നി​ന്നു റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

സി​ബി​എ​സ്ഇ ന​ട​പ​ടി മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് അ​ധ്യ​ക്ഷ​ൻ പി. ​മോ​ഹ​ൻ​ദാ​സ്, ദേ​ശീ​യ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ന​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പ്ര​ത്യേ​കം സ​മ​ർ​പ്പി​ക്ക​ണം. കേ​ര​ള വാ​ഴ്സി​റ്റി ര​ജി​സ്ട്രാ​റും വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം. മൂ​ന്നാ​ഴ്ച​യാ​ണ് സ​മ​യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മാ​ധ്യ​മ​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണു ന​ട​പ​ടി.

മെ​റ്റ​ൽ ഡി​റ്റ​ക്ട​റി​ൽ ശ​ബ്ദം കേ​ട്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ക​ണ്ണൂ​രി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ അ​ടി​വ​സ്ത്രം അ​ഴി​ച്ച് പ​രി​ശോ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നീ​റ്റ് പ​രീ​ക്ഷ​യ്ക്കെ​ത്തി​യ​വ​ർ​ക്കെ​തി​രേ ഇ​ത്ത​രം മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ന​ട​ന്ന​താ​യി മനുഷ്യാവകാശ ക​മ്മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു. പെ​ണ്‍​മ​ക്ക​ളെ പ​രീ​ക്ഷാ ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ വ​സ്ത്രം ക​ണ്ടെ​ത്താ​ൻ അ​വ​സാ​ന നി​മി​ഷം ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി ഓ​ടി​യ​ത് പ​രീ​ക്ഷാ​ഹാ​ളി​നു പു​റ​ത്ത് സാ​ധാ​ര​ണ​മാ​യി​രു​ന്നെ​ന്ന് പി. ​മോ​ഹ​ന​ദാ​സ് നി​രീ​ക്ഷി​ച്ചു.

ചി​ല​രു​ടെ സ​ൽ​വാ​ർ ക​മ്മീ​സി​ന്‍റെ കൈ ​മു​റി​ച്ചു മാ​റ്റി. ചി​ല​ർ​ക്ക് ഷൂ​സ് അ​ഴി​ക്കേ​ണ്ടി വ​ന്നു. ക​റു​ത്ത പാ​ന്‍റ്സ് ധ​രി​ച്ചെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ പ​രീ​ക്ഷാ ഹാ​ളി​ൽ ക​യ​റ്റി​യി​ല്ല. പ​തി​നൊ​ന്നാം മ​ണി​ക്കൂ​റി​ലാ​ണ് സി​ബി​എ​സ്ഇ പ​രീ​ക്ഷാ ഹാ​ളി​ൽ ധ​രി​ക്കേ​ണ്ട വ​സ്ത്ര​ങ്ങ​ൾ പ​രീ​ക്ഷാ​ർ​ഥി​ക​ളെ അ​റി​യി​ച്ച​തെ​ന്നും ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി. ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മു​ള്ള വ​സ്ത്രം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് നെ​ട്ടോ​ട്ട​മോ​ടി​യ​പ്പോ​ൾ അ​വ​സ​രം മു​ത​ലാ​ക്കി പ​രീ​ക്ഷാ ഹാ​ളി​നു പു​റ​ത്ത് ടീ​ഷ​ർ​ട്ട് ക​ച്ച​വ​ട​ത്തി​നാ​യി ഏ​താ​നും പേ​ർ എ​ത്തി​യി​രു​ന്നു.

സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​നും സി​ബി​എ​സ്ഇ യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്.. സി​ബി​എ​സ്ഇ​യു​ടെ ഡ​ൽ​ഹി​യി​ലെ ആ​സ്ഥാ​ന​വും തി​രു​വ​ന​ന്ത​പു​ര​ത്തെ റീ​ജ​ണ​ൽ ഓ​ഫീ​സും റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. പ​ത്തു​ദി​വ​സ​ത്തി​നു​ള​ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണു ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

പെ​ൺ​കു​ട്ടി​ക​ളു​ടെ വ​സ്ത്രം അ​ഴി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി-​യു​വ​ജ​ന​സം​ഘ​ട​ന​ക​ളും വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. എല്ലാം രാഷ്ട്രീയ പാർട്ടികളും പ്രശ്നത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സംഭവം നടന്ന കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ ടിസ്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് ഇന്ന് രാവിലെ ഡിവൈഎഫ്ഐ മാടായി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളോട് പരീക്ഷാ നടത്തിപ്പുകാർ കാണിച്ചത് മനുഷ്യാവകാശ ലംഘനമാണെന്നും കുട്ടികളുടെ മാനസിക നില തകർക്കുന്ന രീതിയിലാണ് ഇത്തരം നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു.

സംഭവത്തിൽ സർക്കാര്‌ ശക്തമായി ഇടപെടണമെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരൻ ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷയുടെ വകതിരിവില്ലാത്ത മാനദണ്ഡങ്ങൾ റദ്ദാക്കണമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്ത് ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ പേരിൽ വിദ്യാർഥിനികൾക്ക് നേരെ നടത്തിയത് ശുദ്ധ തെമ്മാടിത്തരമാണെന്നും ഇതു സംബന്ധിച്ച് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിക്ക് പരാതി നൽകുമെന്നും എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ പറഞ്ഞു. തിരുവനന്തപുരം സിബിഎസ്ഇ ആസ്ഥാനത്തേക്ക് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയോടെ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

Related posts