പ്ലസ് ടു പെൺകുട്ടിയുടെ വിചിത്രമായ മരണം! പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം; കുട്ടി മരിച്ചു കിടന്ന രീതി ദുരൂഹതയുണര്‍ത്തുന്നു

മ​ര​ട്: ദു​രൂ​ഹ​ത​യു​ണ​ര്‍​ത്തു​ന്ന രീ​തി​യി​ല്‍ 18 കാ​രി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് കാ​ത്ത് പോ​ലീ​സ്.

മ​ര​ട് മു​സ്ലിം പ​ള്ളി​ക്ക് സ​മീ​പം മ​ണ്ടാ​ത്ത​റ റോ​ഡി​ല്‍ നെ​ടും​പ​റ​മ്പി​ല്‍ ജോ​സ​ഫി​ന്‍റെ മ​ക​ള്‍ നെ​ഹി​സ്യ​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്തി​യ​ത്.

മൂ​ക്കി​ലും വാ​യി​ലും പ​ഞ്ഞി നി​റ​ച്ച് സെ​ല്ലോ ടേ​പ്പ് ഒ​ട്ടി​ച്ച് ത​ല​യും മു​ഖ​വും പ്ലാ​സ്റ്റി​ക് ക​വ​ര്‍​കൊ​ണ്ട് മൂ​ടി ക​ഴു​ത്തി​ല്‍ കു​രു​ക്കു​മി​ട്ട് കി​ട​ക്ക​യി​ല്‍ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു.

പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ല്‍ ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ങ്കി​ലും കു​ട്ടി മ​രി​ച്ചു കി​ട​ന്ന രീ​തി​യാ​ണ് ദു​രൂ​ഹ​ത​യു​ണ​ര്‍​ത്തു​ന്ന​ത്.

ഫോ​റ​ന്‍​സി​ക് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടു​ക​ള്‍ ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ മ​ര​ണം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വ്യ​ക്ത​ത​യു​ണ്ടാ​വു​ക​യു​ള്ളു. ഇ​ന്ന് ഉ​ച്ച​യോ​ടെ റി​പ്പോ​ര്‍​ട്ട് കി​ട്ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ പു​ത്ത​ന്‍​കു​രി​ശ് സ​ഭാ സെ​മി​ത്തേ​രി​യി​ല്‍ സം​സ്‌​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ ഏ​ഴി​ന് എ​ഴു​ന്നേ​ല്‍​ക്കാ​റു​ള്ള കു​ട്ടി ഒ​ന്‍​പ​ത് മ​ണി​യാ​യി​ട്ടും എ​ഴു​ന്നേ​ല്‍​ക്കാ​തി​രു​ന്ന​തി​നാ​ല്‍ കു​ട്ടി​യു​ടെ പി​താ​വും സ​ഹോ​ദ​രി​യും ഒ​ട്ടേ​റെ ത​വ​ണ വി​ളി​ച്ചു.

എ​ന്നി​ട്ടും എ​ഴു​ന്നേ​ല്‍​ക്കാ​താ​യ​തോ​ടെ തൊ​ട്ട​ടു​ത്ത വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​യാ​ളെ വി​ളി​ച്ചു കൊ​ണ്ടു വ​ന്നു വാ​തി​ല്‍ ച​വി​ട്ടി​പൊ​ളി​ച്ച​പ്പോ​ഴാ​ണ് മ​രി​ച്ചു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

Related posts

Leave a Comment